channeliam.com
ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും

Green Mobility പ്രതിബദ്ധത ശക്തമാക്കുന്നു

ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഗ്രീൻ മൊബിലിറ്റി പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇരുകമ്പനികളും പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. രാജ്യത്തുടനീളമുള്ള അപ്പോളോ ടയേഴ്സിന്റെ വാണിജ്യ, പാസഞ്ചർ വാഹന മേഖലകളിൽ ഈ ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കും. കരാർ പ്രകാരം ടാറ്റ പവർ, അപ്പോളോ ടയേഴ്സിന്റെ 150 ബ്രാൻഡഡ് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ തുടക്കത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.ഈ ടയർ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുറമെ പൊതുജനങ്ങൾക്കും ഈ ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാം.

തടസ്സമില്ലാത്ത Charging Infrastructure ഉറപ്പ്

അപ്പോളോ ടയേഴ്സിന്റെ വാണിജ്യ, പാസഞ്ചർ വാഹന മേഖലകളിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കുന്നതിന് പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു. ഇന്ത്യയിലെ ടയർ, ഓട്ടോ കമ്പോണന്റ് സ്‌പെയ്‌സിൽ ഞങ്ങൾ നടത്തിയ ആദ്യ നീക്കങ്ങളിൽ ഒന്നാണിത്. ടാറ്റ പവറിന്റെ വലിയ സേവന ശൃംഖലയ്‌ക്കൊപ്പം തടസ്സമില്ലാത്ത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഉറപ്പ് വരുത്തുമെന്ന് അപ്പോളോ ടയേഴ്‌സിന്റെ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു.

എല്ലാത്തരം EV ചാർജിംഗും സാധ്യം

എല്ലാത്തരം ഇലക്‌ട്രിക് വെഹിക്കിൾ ചാർജറുകളും ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ലഭ്യമാകുമെന്ന് ടാറ്റ പവർ അറിയിച്ചു. DC 001, AC, Type2, 50kwh വരെയുളള ഫാസ്റ്റ് DC ചാർജറുകൾ ബസുകൾക്കായി 240kwh വരെ ചാർജറുകൾ എന്നിവ ടാറ്റ പവർ വിന്യസിച്ചിട്ടുണ്ട്. ടാറ്റ പവർ 200 നഗരങ്ങളിലായി 1,000 ഇവി ചാർജിംഗ് പോയിന്റുകൾ വിന്യസിച്ചിട്ടുണ്ട്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com