channeliam.com

സീറ്റ് ബെൽറ്റ് റിമൈൻഡർ തകരാറിനെ തുടർന്ന് ടെസ്‌ല യുഎസിൽ 8,00,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് റിമൈൻഡർ പ്രവർത്തിക്കാതെ ഇരിക്കുന്നതിനാലാണ് 8,17,000 ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നത്

2021, 2022 മോഡൽS സെഡാൻ, മോഡൽ X SUV, 2017 – 2022 മോഡൽ 3 സെഡാൻ, 2020 – 2022 മോഡൽ Y SUV എന്നിവ റീകോൾ ചെയ്തിട്ടുണ്ട്

ഫെഡറൽ മോട്ടോർ വെഹിക്കിൾ സുരക്ഷാ നിയമ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് നടപടി എടുക്കാൻ റെഗുലേറ്റർമാർ ആവശ്യപ്പെട്ടത്

റിമൈൻഡർ ഇല്ലാതെ വന്നാൽ ഡ്രൈവർ സീറ്റ് ബൽറ്റ് ധരിക്കാത്തതിനെ കുറിച്ച് ബോധവാനായിരിക്കുകയില്ലെന്നാണ് റെഗുലേറ്റർമാർ ചൂണ്ടിക്കാട്ടുന്നത്

തിരിച്ചുവിളിച്ച വാഹനങ്ങളിൽ സോഫ്‌റ്റ്‌വെയർ പ്രശ്നങ്ങൾ കാരണം ചില സാഹചര്യങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ റിമൈൻഡർ ശബ്ദിക്കാത്തതാകാമമെന്ന് ടെസ്‌ല പറയുന്നു

റിമൈൻഡർ പ്രശ്‌നം മൂലം വാഹനങ്ങൾക്ക് എന്തെങ്കിലും തകരാറുകളോ പരിക്കുകളോ ഉണ്ടായതായി അറിയില്ലെന്ന് കമ്പനി അറിയിച്ചു

ജനുവരി 6 ന് ദക്ഷിണ കൊറിയയിലെ ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പ്രശ്നം കണ്ടെത്തിയത്

2013 മുതൽ ടെസ്‌ല യുഎസിൽ 1 ദശലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചു എന്നാണ് Motorintelligence.com ന്റെ ഡാറ്റ കാണിക്കുന്നത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com