ഇതുവരെയുളള ഇലക്ട്രിക് ഉല്പന്നങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പ്രാദേശീക നിർമാണവും പരിഗണിക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചത്
2020-ൽ കമ്പനി 1,639 യൂണിറ്റുകൾ വിറ്റപ്പോൾ 2021-ൽ വിൽപന 3,293 യൂണിറ്റായിരുന്നു
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയുടെ സ്വീകാര്യത അളക്കുന്നതിനുള്ള നിരന്തര മൂല്യനിർണ്ണയ പ്രക്രിയയിലാണ് കമ്പനിയെന്ന് ഓഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു
2033 മുതൽ പൂർണമായും ഇലക്‌ട്രിക് സെഗ്മെന്റിലേക്ക് മാറാനുളള പദ്ധതിയിലാണ് ഔഡി
ഔഡിയുടെ എതിരാളിയായ മെഴ്‌സിഡസ് ബെൻസ് EQS ഇലക്ട്രിക് സെഡാൻ പ്രാദേശീകമായി അസംബിൾ ചെയ്യുമെന്നും 2022 നാലാം പാദത്തിൽ വിപണിയിൽ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്