2020-ലും 2021-ലും Indian Box Office നഷ്ടം സംഭവിച്ചത് 15,000 Cr രൂപയിലധികമെന്ന് Report


റിപ്പോർട്ട് അനുസരിച്ച്, 2020-ലും 2021-ലും മൊത്തം വരുമാനം 5,757 കോടി രൂപ മാത്രമായിരുന്നു, വാർഷിക ശരാശരി 2,900 കോടി രൂപയിൽ താഴെ

2019 ൽ ഏകദേശം 11,000 കോടി രൂപയാണ് ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ട് ചെയ്തത്

പാൻഡെമിക് കാരണം സിനിമാ വ്യവസായത്തിന് ബോക്‌സ് ഓഫീസിൽ കുറഞ്ഞത് 15,000 കോടി നഷ്‌ടമായി

2020-2021 കാലത്തെ ആകെ വിപണി വിഹിതം കണക്കാക്കുമ്പോൾ 29% വിഹിതവുമായി ടോളിവുഡ് ബോളിവുഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി

ഹിന്ദിയുടെ വിപണി വിഹിതം 47 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു

നാല് ദക്ഷിണേന്ത്യൻ ഭാഷകളുടെ ക്യുമുലേറ്റീവ് ഷെയർ 2019ലെ 36 ശതമാനത്തിൽ നിന്ന് 2020ലും 2021ലും 59 ശതമാനമായി ഉയർന്നു

2020-21ലെ എട്ട് പാദങ്ങളിൽ അഞ്ചിലും തീയറ്ററുകൾ അടച്ചതിനാൽ പൂജ്യമോ തീർത്തും കുറവോ ആയിട്ടുളള ബിസിനസാണ് രേഖപ്പെടുത്തിയിട്ടുളളത്

മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ആണ് വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത്