EV കോഴ്സുമായി ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് കോഴ്‌സിലാണ് ഇലക്ട്രിക് വെഹിക്കിൾ മൊഡ്യൂൾ കൂടി അവതരിപ്പിച്ചത്
പൂനെയിലെ Maharshi Karve Stree Shikshan Samstha കോളജിലാണ് മെഴ്സിഡസ് EV കോഴ്സിന് തുടക്കമിടുന്നത്
ഇവി കോഴ്‌സ് നിലവിലുള്ള 12 മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുമായി സംയോജിപ്പിക്കും
2018 മുതൽ Maharshi Karve Stree Shikshan Samstha കോളജുമായി മെഴ്സിഡസ് ബെൻസ് സഹകരിക്കുന്നുണ്ട്
വൈകാതെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കൂടി ഇവി മൊഡ്യൂൾ അവതരിപ്പിക്കുമെന്ന് മെഴ്‌സിഡസ്-ബെൻസ് അറിയിച്ചു
2006-ൽ മെഴ്‌സിഡസ് ബെൻസ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് കോഴ്‌സ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു
വിവിധ നഗരങ്ങളിലെ ഒമ്പത് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കോഴ്സ് വിജയകരമായി നടപ്പാക്കുന്നു
ADAM കോഴ്‌സിന്റെ തുടക്കം മുതൽ 1,200-ലധികം വിദ്യാർത്ഥികൾ പ്രയോജനം നേടിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു
ഓട്ടോമോട്ടീവ് കരിയർ ലക്ഷ്യമിടുന്ന യുവതലമുറയ്ക്ക് ലോകോത്തര പരിശീലനം നൽകുന്നതിന് മെഴ്‌സിഡസിന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം
Type above and press Enter to search. Press Esc to cancel.