കേയ്ക്ക്, സ്നേഹത്തിന്റെ രുചിയാണതിന്. ഇഷ്ടത്തിന്റെ നിറവും. യുവത്വത്തെ ഇത്ര മേൽ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഫുഡ്ഡുണ്ടോ? പ്രത്യേകിച്ച് ഹംന മറിയത്തെപ്പോലെ ഒരു പെൺകുട്ടി നല്ല തേനൂറുന്ന കേയ്ക്കുകൾ ഹൃദയം കൊണ്ട് തൊട്ടെടുക്കുമ്പോൾ..
ഹംന ഏഴാം ക്ലാസിൽ ഇഷ്ടം കൂടിയതാണ് കേയ്ക്കുകളോട്. കേയക്കുകൾ, കപ്പ് കേയ്ക്ക്, ബ്രൗണീസ്, മഫ്ഫിൻസ്, പുഡ്ഡിംഗ്സ്, കുക്കീസ്, കുഞ്ഞൻ സ്വീറ്റ് ഗുഡ്ഡീസ്… തുടങ്ങി മധുരമൂറുന്ന നിരവധി വിഭവങ്ങൾ..
കേയ്ക്കിനോടുള്ള ആരാധന ഒളിച്ചുവെക്കാനാകാതെ വന്നപ്പോൾ ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങിയ ഹംന, ലോക്ഡൗൺ കാലത്ത് ഓൺലൈൻ സെയിൽസിലേക്ക് തിരിഞ്ഞു. ക്യാപിറ്റൽ മാർക്കറ്റിംഗിൽ ഡിഗ്രി കഴിഞ്ഞ്, സ്റ്റോക്ക് മാർക്കറ്റിൽ ഹയർ സ്റ്റഡീസ് ചെയ്യുന്ന ഈ പെൺകുട്ടി ബേയ്ക്ക് ചെയ്ത കേയ്ക്കുകൾക്ക് ഇപ്പോൾ ഓൺലൈനിൽ നല്ല ഡിമാന്റുമുണ്ട്
ഷുഗർ കേയ്സ് എന്ന ബ്രാൻഡഡ‍് കേയ്ക്കിന് ആരാധകർ ഏറെയാണ്. അതുപോലെ വരുമാനവും. മാതാപിതാക്കളും സഹോദരനും ഈ പെൺസംരംഭകയുടെ കേയ്ക്ക് ഇഷ്ടങ്ങൾക്ക് കൂടെയുണ്ട്.സ്ത്രീകൾക്ക് സാമ്പത്തി സ്വാതന്ത്ര്യം വേണമെന്ന കാഴ്ചപ്പാടാണ് സ്കൂൾ കാലം തൊട്ടേയുള്ള ഹംനയുടെ സംരംഭത്തിന് ഊർജ്ജം പകരുന്നത്.