2025-ഓടെ നാലിലൊന്ന് എന്ന കണക്കിൽ കാറുകളിൽ 5G കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്
2021-ൽ, മൊത്തം കണക്റ്റഡ് കാർ ഷിപ്പ്മെന്റിന്റെ 90 ശതമാനവും 4G കാറുകളായിരുന്നു
എന്നാൽ 2025-ഓടെ കണക്റ്റഡ് കാറുകളുടെ നാലിലൊന്ന് 5G കാറുകളായിരിക്കുമെന്ന് കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു
ബിഎംഡബ്ല്യുവിന്റെ iX മോഡൽ 2021-ൽ തന്നെ 5G- കണക്ടിവിറ്റി അവതരിപ്പിച്ചിരുന്നു
2022 ൽ ഷെവർലെ, ഗീലി, ബ്യൂയക്ക്, ഫോർഡ്, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ നിന്ന് പുതിയ മോഡലുകൾ വിപണിയിലെത്തും
യുഎസ്, ചൈന, ജർമ്മനി, യുകെ എന്നിവിടങ്ങളിൽ 5G ടെലിമാറ്റിക്സ് കൺട്രോൾ യൂണിറ്റുകളുടെ പ്രവേശനത്തിനൊപ്പം 4G- കാറുകൾ വ്യാപകമായിട്ടുണ്ട്
കണക്റ്റഡ് കാർ കയറ്റുമതിയിൽ 2021-ൽ ചൈന യുഎസിനെ പിന്തള്ളി, 2025 വരെ വിപണിയിൽ ചൈനീസ് ആധിപത്യം ആയിരിക്കുമെന്ന് റിസർച്ച് പറയുന്നു
മെച്ചപ്പെട്ട നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചറും സർക്കാർ പിന്തുണയും കാരണം 5G കണക്റ്റഡ് കാറുകളിൽ മുൻപന്തിയിലുള്ളത് ചൈനയാണ്
സെമികണ്ടക്ടർ ദൗർലഭ്യം, നിർമാണ നഷ്ടം, വിലക്കയറ്റം, ചരക്ക് ഗതാഗത തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്കിടയിലും ആഗോള കണക്റ്റഡ് കാർ വിപണി 2021-ൽ ശക്തമായിരുന്നു
Type above and press Enter to search. Press Esc to cancel.