channeliam.com

5 വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളും നവീന ടെക്നോളജികളിൽ 2,00,000 Job Opening: Pinarayi Vijayan

കേരളത്തിൽ 5 വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളും നവീന ടെക്നോളജികളിൽ 2,00,000 തൊഴിലവസരങ്ങളും എന്ന ലക്ഷ്യമാണ് സർക്കാരിനുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരത്തും ടെക്‌നോളജി സ്റ്റാർട്ടപ്പ് ഹബ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

സ്റ്റാർട്ടപ്പുകൾ രാജ്യത്തിന്റെ ഭാവി എന്ന നിലയിൽ, ശരിയായ ഇക്കോസിസ്റ്റം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

കേരള സ്റ്റാർട്ടപ്പുകൾ 2015 മുതൽ ഇക്വിറ്റി നിക്ഷേപമായി 3,200 കോടി രൂപ സമാഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ആദ്യത്തെ ഫിൻ‌ടെക് ആക്‌സിലറേറ്ററിന്റെയും ഫിനിഷിംഗ് സ്‌കൂളിന്റെയും പ്രവർത്തത്തിനും തുടക്കം കുറിച്ചു

കോളേജുകൾക്കായുള്ള ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾ, യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവ ആവിഷ്കരിച്ചിട്ടുണ്ട്

ഇൻകുബേഷനും ആക്സിലറേഷനും വേണ്ടിയുള്ള പ്രോഗ്രാമുകൾ, കോർപ്പറേറ്റ് ഇന്നൊവേഷൻ എന്നിവയും സർക്കാർ സംരംഭകർക്കായി നടപ്പാക്കുന്നു

55,000-ത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com