channeliam.com
രാജ്യത്തെ കാർബൺ രഹിതമാക്കാൻ ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ നയം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഹരിത ഹൈഡ്രജൻ ഹബ് ആക്കും

രാജ്യത്തെ കാർബൺ രഹിതമാക്കാൻ ലക്ഷ്യമിട്ട് ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ ഗ്രീൻ ഹൈഡ്രജൻ നയം കേന്ദ്ര സർക്കാർ പുറത്തിറക്കി. മുൻഗണനാടിസ്ഥാനത്തിൽ ഗ്രിഡ് ട്രാൻസ്മിഷൻ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ദേശീയ ഹൈഡ്രജൻ നയത്തിന്റെ ആദ്യഘട്ടമാണ് സർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നാണ് ദേശീയ ഹൈഡ്രജൻ മിഷൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ് ആക്കുന്നതിനും സർക്കാരിനെ സഹായിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. കാർബൺ രഹിത ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ ഈ നയം സഹായിക്കുമെന്ന് വൈദ്യുത പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി രാജ് കുമാർ സിംഗ് പറഞ്ഞു.

കയറ്റുമതി കേന്ദ്രമായി മാറ്റും

 ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയുടെ നിർമാണത്തിന് ഗുണകരമാകുന്ന നിരവധി പദ്ധതികൾ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയുടെ നിർമാണത്തിന് പ്രത്യേക സോണുകൾ. സംഭരണത്തിന് ഡിമാൻഡ് അടിസ്ഥാനത്തിൽ ടെൻഡറുകൾ. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് പോർട്ടുകൾക്ക് സമീപം കമ്പനികൾക്ക് സംഭരണ സൗകര്യം. 2025 ജൂൺ 30 വരെ കമ്മീഷൻ ചെയ്യുന്ന പ്രോജക്റ്റുകൾക്ക് 25 വർഷത്തേക്ക് അന്തർസംസ്ഥാന ട്രാൻസ്മിഷൻ ചാർജുകൾ ഒഴിവാക്കും. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ആഗോളതലത്തിൽ വിപണനക്ഷമമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രീൻ ഹൈഡ്രജന്റെയും ഗ്രീൻ അമോണിയയുടെയും കയറ്റുമതി കേന്ദ്രമായി ഇന്ത്യ ഉയർന്നുവരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഈ മേഖലയിൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പരിഗണിക്കുന്നതിനെ കുറിച്ചു മന്ത്രി സൂചന നൽകി.

PLI സ്കീമും പദ്ധതിയിടുന്നു

രാജ്യം നിലവിൽ പ്രതിവർഷം ഏകദേശം 6 ദശലക്ഷം ടൺ ഹൈഡ്രജൻ ഉപയോഗിക്കുന്നുണ്ട്. നയത്തിന്റെ ആദ്യഭാഗം അനുസരിച്ച്, പുനരുപയോഗ ഊർജ്ജസ്രോതസുകളിൽ നിന്ന് ഹൈഡ്രജൻ ഉല്പാദിപ്പിക്കാം. വിൻഡ് എനർജി, സോളാർ എനർജി മുഖേന വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷി സജ്ജീകരിക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്. 2025-ന് മുമ്പ് സജ്ജീകരിക്കുന്ന ശേഷിയുടെ കാര്യത്തിൽ, ഏതെങ്കിലും കമ്പനി ഉത്പാദിപ്പിക്കുന്ന അധിക ഗ്രീൻ ഹൈഡ്രജന്റെ സംഭരണത്തിന് 30 ദിവസം വരെ സർക്കാർ അനുവദിക്കും. ഗ്രീൻ ഹൈഡ്രജൻ ഉല്പാദനം ത്വരിതപ്പെടുത്തുന്നതിന് ഇലക്‌ട്രോലൈസർ-നിർമ്മാണ ശേഷി ലക്ഷ്യമിട്ട് ഒരു പിഎൽഐ സ്കീം കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നു. പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാൻ ഇലക്ട്രോലൈസറുകൾ ഉപയോഗിക്കുന്നു. അതിന്15,000 കോടി മുതൽ 20,000 കോടി വരെ നിക്ഷേപം ആവശ്യമായി വന്നേക്കാം. ഹൈഡ്രജൻ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനായി സർക്കാർ 2021 ലാണ് ദേശീയ ഹൈഡ്രജൻ മിഷന് തുടക്കമിട്ടത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com