ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി അടുത്ത വർഷം ആദ്യം ഐപിഒയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്
800 മില്യൺ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ആയിരിക്കും സ്വിഗ്ഗി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്
അടുത്തിടെ ഇൻവെസ്‌കോയുടെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ 700 മില്യൺ ഡോളർ സമാഹരിച്ച് സ്വിഗ്ഗി ഡെക്കാകോൺ ആയിരുന്നു
ഫണ്ടിംഗ് റൗണ്ടിലൂടെ സ്വിഗ്ഗിയുടെ മൂല്യം 10.7 ബില്യൺ ഡോളറായി മാറി
ഫുഡ് ഡെലിവറി സ്ഥാപനം എന്നതിലുപരി ഒരു ലോജിസ്റ്റിക് കമ്പനിയായി മാറാനാണ് കമ്പനി നിലവിൽ പദ്ധതിയിടുന്നത്
2020-21 ലെ പ്രവർത്തന വരുമാനത്തിൽ 27% ഇടിവ് സ്വിഗ്ഗി റിപ്പോർട്ട് ചെയ്തിരുന്നു
ഏകീകൃത പ്രവർത്തന വരുമാനം 2021 സാമ്പത്തിക വർഷത്തിൽ 2,547 കോടി രൂപയായി കുറഞ്ഞു
2020 സാമ്പത്തിക വർഷത്തിൽ 3,468 കോടി രൂപയായിരുന്നു കൺസോളിഡേറ്റഡ് ഓപ്പറേറ്റിംഗ് റവന്യു
Type above and press Enter to search. Press Esc to cancel.