Securities & Exchange Board Of India-യുടെ പുതിയ Chairperson Madhabi Puri Buch നിയമിതയായി
മാർക്കറ്റ് റെഗുലേറ്റർ SEBI-യുടെ നേതൃത്വത്തിലെത്തുന്ന ആദ്യവനിതയാണ് മാധബി പുരി ബുച്ച്
Ajay Tyagi-യിൽ നിന്ന് ചുമതലയേൽക്കുന്ന മാധബി പുരിയുടെ നിയമനം മൂന്ന് വർഷത്തേക്കാണ്
2017 ഏപ്രിൽ 5 നും 2021 ഒക്ടോബർ 4 നും ഇടയിൽ അവർ സെബിയുടെ മുഴുവൻ സമയ അംഗമായിരുന്നു
സെബിയിലെ നിയമനത്തിന് മുമ്പ്, ബുച്ച് ഷാങ്ഹായിലെ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ കൺസൾട്ടന്റായിരുന്നു
Private Equity സ്ഥാപനമായ Greater Pacific Capital-ന്റെ സിംഗപ്പൂർ ഓഫീസിന്റെ മേധാവിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്
ICICI സെക്യൂരിറ്റീസ് ലിമിറ്റഡിലെ എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ഐസിഐസിഐ ബാങ്കിന്റെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു
ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദധാരിയാണ് മാധബി പുരി