channeliam.com
ലോകത്തിലെ ഏറ്റവും ചെറിയ വെയറബിൾ എയർ പ്യൂരിഫയർ Naso95 അവതരിപ്പിച്ച് IIT-ഡൽഹി സ്റ്റാർട്ടപ്പ്

 

ലോകത്തിലെ ഏറ്റവും ചെറിയ വെയറബിൾ എയർ പ്യൂരിഫയർ അവതരിപ്പിച്ച് IIT-ഡൽഹി സ്റ്റാർട്ടപ്പ്

നാനോക്ലീൻ ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പാണ് Naso95 എന്ന വെയറബിൾ എയർ പ്യൂരിഫയർ വികസിപ്പിച്ചത്

സ്റ്റാർട്ടപ്പിന്റെ അവകാശവാദമനുസരിച്ച് Naso95 ഒരു N95-ഗ്രേഡ് നാസൽ ഫിൽട്ടറാണ്

ബാക്ടീരിയ, വൈറൽ അണുബാധ, പൂമ്പൊടി, വായു മലിനീകരണം എന്നിവയുടെ പ്രവേശനം എയർ പ്യൂരിഫയർ തടയുന്നു

N95 മുഖംമൂടി പോലെ ഫലപ്രദമാണെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു

നാല് വ്യത്യസ്‌ത വലുപ്പങ്ങളിൽ വരുന്ന വെയറബിൾ എയർ പ്യൂരിഫയർ ഒരു ഫെയ്‌സ്‌മാസ്‌കിനെക്കാളും മികച്ച സംരക്ഷണം നൽകുന്നുവെന്ന്
നാനോക്ലീൻ ഗ്ലോബൽ പറയുന്നു

വായുവിലൂടെ പകരുന്ന അണുബാധകൾക്കും വായു മലിനീകരണത്തിനും കൂടുതൽ സാധ്യതയുള്ളതിനാൽ കുട്ടികൾക്കും ഈ ഉൽപ്പന്നം ഉപയോഗിക്കാനാകും

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുളള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ് ഉൽപ്പന്നം വിപണിയിലെത്തിക്കാൻ സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com