ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നു

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നു

പ്രാദേശിക ഡിജിറ്റൽ ബിസിനസ് വാർത്താ പ്ലാറ്റ്‌ഫോമായ ക്വിന്റില്യണിൽ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കുന്നതായി അദാനി ഗ്രൂപ്പ് അറിയിച്ചു

അദാനി മീഡിയ വെഞ്ച്വേഴ്സാണ് വെളിപ്പെടുത്താത്ത തുകയ്ക്ക് ഓഹരികൾ ഏറ്റെടുക്കുന്നത്

കഴിഞ്ഞ സെപ്റ്റംബറിൽ അദാനി ഗ്രൂപ്പിന്റെ മീഡിയ കമ്പനിയായ അദാനി മീഡിയ വെഞ്ച്വേഴ്സിനെ നയിക്കാൻ മുതിർന്ന പത്രപ്രവർത്തകനായ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു

Bloomberg Quint എന്ന ബിസിനസ് ന്യൂസ് വെബ്‌സൈറ്റിൽ ക്വിന്റിലിയനുമായുള്ള സംയുക്ത സംരംഭം അവസാനിപ്പിക്കുകയാണെന്ന് ബ്ലൂംബെർഗ് അറിയിച്ചിരുന്നു

ബ്ലൂംബെർഗിന്റെ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തോ എന്നത് വ്യക്തമാക്കിയിട്ടില്ല

മുകേഷ് അംബാനിയ്‌ക്കൊപ്പം ഏഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഗൗതം അദാനിയും മാധ്യമ രംഗത്തേക്ക് കടക്കുന്നത് ഈ രംഗത്ത് മത്സരം വർദ്ധിപ്പിച്ചേക്കും

7 പബ്ലിക് ലിസ്റ്റഡ് കമ്പനികളുളള അദാനി ഗ്രൂപ്പിന് 150 ബില്യൺ ഡോളറിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉണ്ട്

എയർപോർട്ടുകളും തുറമുഖങ്ങളും, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, കൽക്കരി, ഗ്യാസ് ട്രേഡിംഗ് തുടങ്ങിയാണ് മുഖ്യ ബിസിനസ്സുകൾ

Change Language
Change Language