channeliam.com
ഈ വർഷം സ്മാർട്ട്‌ഫോൺ വിപണി വളർച്ചയെ 5G നയിക്കും; 5G ഹാൻഡ്‌സെറ്റ് വോളിയം 2022 ൽ 40% കവിയുമെന്ന് പ്രതീക്ഷ

5G ഹാൻഡ്‌സെറ്റുകൾ തരംഗമാകും

5G വഴിയുണ്ടാകുന്ന പ്രീമിയംവൽക്കരണവും ഉയർന്ന പ്രൈസ് ബാൻഡുകളിലേക്കുള്ള മാറ്റവും 2022-ൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചക്ക് വഴി തെളിക്കുമെന്ന് പ്രതീക്ഷ. 2021ൽ 5G ഹാൻഡ്‌സെറ്റുകളുടെ സംഭാവന വോളിയം അനുസരിച്ച് 12 ശതമാനമായിരുന്നു. 5G ഹാൻഡ്‌സെറ്റ് വോളിയം സംഭാവന 2022-ൽ 40 ശതമാനം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൺസ്യൂമർ ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ  GfK പറയുന്നു.

പ്രീമിയംവൽക്കരണം ഗുണം ചെയ്യും

2020-ലെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതിന് ശേഷം, മുൻവർഷത്തെ ഒന്നും രണ്ടും പാദങ്ങളെ അപേക്ഷിച്ച്, ഓഫ്‌ലൈനിലും ഓൺലൈനിലുമായി സ്മാർട്ട്ഫോൺ വിപണി 37.5 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. 2021 ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വ്യവസായത്തിന് ഒരു നല്ല തുടക്കം നല‍്കി. വർഷത്തിന്റെ രണ്ടാം പകുതിയിൽ വരുമാനത്തിൽ 8.8 ശതമാനം വർധനവുണ്ടായി.

മാറി മറിയുന്ന വളർച്ചാ ഗ്രാഫ്

ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ  മൊത്തത്തിലുള്ള വരുമാന വളർച്ചയോടെ 2021 അവസാനിച്ചെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിലെ വളർച്ച ആദ്യ പകുതിയേക്കാൾ വളരെ കുറവാണെന്നും ഉപഭോക്തൃ വാങ്ങലിന്റെ രീതിയും വ്യത്യസ്തമായെന്നും GfK- ഇന്ത്യ, സ്ട്രാറ്റജിക് അക്കൗണ്ട്സ് ഡയറക്ടർ കാർത്തിക് വാസുദേവൻ വിശദീകരിച്ചു. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഫ്‌ലൈൻ ചാനൽ 2.3 ശതമാനം ഇടിഞ്ഞപ്പോൾ ഓൺലൈനിൽ 28.7 ശതമാനം വളർച്ചയുണ്ടായെന്നും കാർത്തിക് വാസുദേവൻ കൂട്ടിച്ചേർത്തു. ഉപഭോക്തൃ വാങ്ങൽ മുൻഗണനകളിലെ മാറ്റം, ഉയർന്ന വില, സെമികണ്ടക്ടർ ഷോർട്ടേജ് എന്നിവയാണ് വളർച്ചയെ പിന്നോട്ട് നയിക്കുന്ന കാരണങ്ങളിൽ ചിലത്,കാർത്തിക് വാസുദേവൻ  പറഞ്ഞു.

5G വരുമ്പോൾ വിൽപ്പന ഉയരും

5G വിന്യാസം പൂർത്തിയാകുമ്പോൾ 5G അധിഷ്ഠിതമായ ഹാൻഡ്സെറ്റുകളുടെ വിൽപന ഉയരും. 2021ൽ സ്‌മാർട്ട്‌ഫോണുകളുടെ ശരാശരി വിൽപ്പന വില 14,806 രൂപ ആയിരുന്നപ്പോൾ 5G ഹാൻഡ്‌സെറ്റുകളുടെ വില 117 ശതമാനം കൂടുതലാണ്.മൊത്തത്തിലുള്ള മാർക്കറ്റ് തലത്തിൽ, ഓഫ്‌ലൈൻ- ഓൺലൈൻ ചാനലുകളിൽ 2021-ൽ ഹാൻഡ്‌സെറ്റുകളുടെ ശരാശരി വിൽപ്പന വില 12.3 ശതമാനമായി വർദ്ധിച്ചു.  30,000 രൂപയിൽ കൂടുതൽ വിലയുള്ള ഹാൻഡ്‌സെറ്റുകളുടെ സംഭാവന 2020ലുണ്ടായിരുന്ന 15 ശതമാനത്തിൽ നിന്ന് 2021ൽ 19 ശതമാനമായി. 2021-ൽ, ടയർ 2 ഉം അതിനു താഴെയുള്ളതുമായ നഗരങ്ങളുടെ സംഭാവന വോളിയം അനുസരിച്ച് 60 ശതമാനമായിരുന്നു. കൂടുതൽ പ്രീമിയം ഹാൻഡ്‌സെറ്റുകൾ ടയർ 2 ലും അതിനു താഴെയുമുളള ഓഫ്‌ലൈൻ വിപണിയിൽ വിറ്റുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 5G ഹാൻഡ്‌സെറ്റുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം വിപണിയുടെ പ്രീമിയംവൽക്കരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. 5G വിപണിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണെങ്കിലും, അതിന്റെ സാധ്യതകൾ ഇതുവരെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിപ്പിക്കുന്ന വോയ്‌സ്, ക്യാമറ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ ചില സാങ്കേതികവിദ്യകൾ ഫലവത്താകുന്നതിന് 5G വളരെ പ്രധാനമാണ്.
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com