രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്

സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ & മണി പവർ 2022 സർവേ പ്രകാരം, 7% സ്ത്രീകൾ മാത്രമാണ് സ്വയം പഠനത്തിലൂടെ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നത്

ഇന്ത്യയിലെ 33% സ്ത്രീകളും നിക്ഷേപം നടത്തുന്നില്ലെന്നും 21-25 വയസ്സിനിടയിലുള്ളവരുടെ എണ്ണം 40% വരെയാണെന്നും റിപ്പോർട്ട് പറയുന്നു

 22% പേർ തങ്ങളുടെ പേരിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്

സ്ത്രീകളെ നല്ല സമ്പാദ്യശീലക്കാരായി കണക്കാക്കുമ്പോഴും 78% തങ്ങളുടെ വരുമാനത്തിൽ 20% ൽ താഴെ മാത്രമാണ് മിച്ചം പിടിക്കുന്നതെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു

കൂടാതെ, 56% പേർ 10% ൽ താഴെ മാത്രം സമ്പാദിക്കുമ്പോൾ 14% സ്ത്രീകളും പണം മിച്ചം പിടിക്കുന്നില്ല

59% സ്ത്രീകൾക്കും ലൈഫ്,ഹെൽത്ത് എന്നിവയിൽ ഇൻഷുറൻസ് ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു

39% സ്ത്രീകൾ  പണം നിക്ഷേപിക്കാത്തതിന് കാരണം കുറഞ്ഞ വരുമാനവും 12% സാമ്പത്തിക അവബോധത്തിന്റെ അഭാവവും 10% സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭയവുമാണ്

സ്ത്രീകൾ ഇഷ്ടപ്പെടുന്ന നിക്ഷേപങ്ങളിൽ 42% പേർക്ക് സ്വർണ്ണവും  35% പേർക്ക് ഫിക്സഡ് ഡിപ്പോസിറ്റുമാണ്

മ്യൂച്വൽ ഫണ്ടുകളിൽ 14% നിക്ഷേപവും സ്റ്റോക്കുകളിൽ വെറും 10% നിക്ഷേപവുമാണ്  ഇന്ത്യയിലെ സ്ത്രീകൾക്കുളളത്

ചെലവിടൽ ശീലങ്ങളിൽ, സ്ത്രീകൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന മൂന്ന് വിഭാഗങ്ങൾ പലചരക്ക് സാധനങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, വ്യക്തിഗത ഷോപ്പിംഗ് എന്നിവയാണ്

ആക്‌സിസ് മൈ ഇന്ത്യയുമായി സഹകരിച്ച്, വിവിധ പ്രായക്കാർ, ജീവിത ഘട്ടങ്ങൾ, മെട്രോകൾ, ടയർ II, III എന്നിവയിലുടനീളമുള്ള 4,000 സ്ത്രീകൾക്കിടയിലാണ് സർവേ നടത്തിയത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version