channeliam.com
EV Startup, Ignitron Motocorp-ന്റെ മൂന്ന് പുതിയ Electric ബൈക്കുകൾ വിപണിയിൽ | Yoda, GT 120 & Bob-e

EV സ്റ്റാർട്ടപ്പ്, ഇഗ്‌നിട്രോൺ മോട്ടോകോർപ്പിന്റെ മൂന്ന് പുതിയ ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ

CYBORG ഇലക്ട്രിക് ബൈക്കുകളായ Yoda, GT 120, Bob-e എന്നിവയുടെ ബുക്കിംഗ് തീയതി കമ്പനി ഉടൻ പ്രഖ്യാപിക്കും

Yoda-1,84,999 രൂപ, GT 120-1,64,999 രൂപ, Bob-e1,14,999 രൂപ എന്നിങ്ങനെയാണ് മൂന്ന് ഇ-ബൈക്കുകളുടെ വില

വിവിധ സംസ്ഥാനങ്ങളിലെ അധിക സബ്‌സിഡികൾ കൂടി വരുമ്പോൾ ബൈക്കുകൾ ഉപഭോക്താക്കൾക്ക് അഫോഡബിളാകുമെന്ന് കമ്പനി അറിയിച്ചു

ഇന്ത്യയിലെ ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഇലക്ട്രിക് ക്രൂയിസർ മോട്ടോർബൈക്കായ യോഡ 3.24 kWH ലിഥിയം-അയൺ ബാറ്ററിയുമായി വരുന്നു

ഇതിന് 150 കിലോമീറ്റർ റേഞ്ചിൽ മണിക്കൂറിൽ 90 കിലോമീറ്റർ കൈവരിക്കാൻ കഴിയും

ഇന്ത്യയിൽ ആദ്യമായി AI അധിഷ്ഠിതമായുളള കോം‌പാക്റ്റ് സ്‌പോർട്ടി ഇലക്ട്രിക് ഡർട്ട് മോട്ടോർബൈക്ക് മോഡലാണ് ബോബ്-ഇ

2.88 kWH ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന ബൈക്കിന് 110 കിലോമീറ്റർ റേഞ്ചിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും

ഈ രണ്ട് ഇലക്ട്രിക് മോട്ടോർബൈക്കുകളും സ്വാപ്പബിൾ ബാറ്ററിയിലാണ് അവതരിപ്പിക്കുന്നത്

മൂന്നാമത്തേതും അടുത്തിടെ പുറത്തിറക്കിയതുമായ ഇലക്ട്രിക് മോട്ടോർബൈക്കായ GT120-ൽ 4.68 kWH ലിഥിയം-അയൺ ബാറ്ററിയുണ്ട്

ഇതിന് 180km റേഞ്ചിൽ മണിക്കൂറിൽ 125km വേഗത കൈവരിക്കാൻ കഴിയും

ബൈക്കുകളെല്ലാം 4 മുതൽ 5 മണിക്കൂർ വരെ ബാക്ക്-അപ്പ് നൽകുന്നു,15 ആംപിയർ ഫാസ്റ്റ് ഹോം ചാർജറും മോഡലുകൾക്കൊപ്പമുണ്ട്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com