റഷ്യയുമായിപോരാട്ടംതുടരുന്നഉക്രൈന്പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോകമ്യൂണിറ്റി
റഷ്യയുമായിപോരാട്ടംതുടരുന്നഉക്രൈന്പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോകമ്യൂണിറ്റി
റഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്
ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം ബാക്ക് എലൈവിന് കഴിഞ്ഞ ദിവസം 400,000 ഡോളറിലധികം മൂല്യമുള്ള ഡിജിറ്റൽ ടോക്കണുകൾ ലഭിച്ചു
സംഭാവനയായി ലഭിക്കുന്ന ശരാശരി തുക ഏകദേശം 1,000 ഡോളർ മുതൽ 2,000 ഡോളർ വരെയാണെന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു
ബിറ്റ്‌കോയിൻ, എതെറിയം, ടെതർ എന്നിവ സ്വീകരിക്കുന്നതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഉക്രൈൻ അറിയിച്ചിട്ടുണ്ട്
ഉക്രൈൻ ജനതയെ പിന്തുണയ്ക്കുന്നതിനായി വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനങ്ങളും രൂപീകരിച്ചിട്ടുണ്ട്
ഉക്രേനിയൻ ജനതയ്ക്കും സൈന്യത്തിനും വേണ്ടി പണം സ്വരൂപിക്കുന്നതിനായി എൻഎഫ്ടികൾ വിറ്റതായി ദ വെർജ് റിപ്പോർട്ട് ചെയ്തു
ഗ്ലോബൽ ക്രിപ്‌റ്റോ അഡോപ്‌ഷൻ ഇൻഡക്‌സിൽ വിയറ്റ്‌നാം, ഇന്ത്യ, പാകിസ്ഥാൻ എന്നിവയ്‌ക്ക് പിന്നിൽ ഉക്രെയ്‌ൻ നാലാം സ്ഥാനത്താണ്
ചൈനാലിസിസ് പ്രകാരം പ്രതിവർഷം ഏകദേശം 8 ബില്യൺ ഡോളർ ക്രിപ്‌റ്റോകറൻസി വിനിമയം ഉക്രൈനിൽ നടക്കുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റിറിലൂടെയും ഫേസ്ബുക്കിലൂടെയും ഉക്രൈനിലേക്ക് സഹായം പ്രവഹിക്കുന്നുണ്ട്