ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്?

ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ്

പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ പോലുളള ശതകോടീശ്വരൻമാർ തന്നെ പ്രചാരകരാകുമ്പോൾ ബിറ്റ്കോയിന് ലഭിക്കുന്ന താരമൂല്യവും അത്രത്തോളം വലുതാണ്. ബിറ്റ്കോയിനെ പിന്തുണയ്ക്കുന്ന വ്യവസായ പ്രമുഖൻമാരും ശതകോടീശ്വരൻമാരും സെലിബ്രിറ്റികളും ലോകമെമ്പാടുമുണ്ട്. എന്നാൽ അവരുടെ കൂട്ടത്തിൽ ശതകോടീശ്വരനായ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ കണക്കാക്കരുത്. ബിൽഗേറ്റ്സും ബിറ്റ്കോയിനുമായി അത്രയൊന്നും യോജിപ്പിലല്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ, ബ്ലൂംബെർഗ് ടെക്നോളജിയോട് ബിൽഗേറ്റ്സ് പറഞ്ഞത് ബിറ്റ്കോയിന്റെ കാര്യത്തിൽ താൻ അത്രയൊന്നും ആവേശം കാണിക്കാറില്ലെന്നും ജാഗ്രത പുലർത്തുന്നുവെന്നുമാണ്. പ്രത്യേകിച്ചും ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് പോലും ക്രിപ്‌റ്റോകറൻസിയുടെ മൂല്യം മാറ്റാൻ കഴിയുമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞുവച്ചു.

മസ്കിനെ കണ്ട് കുഴിയിൽ വീഴരുത്

“ഇലോണിന് ടൺ കണക്കിന് പണമുണ്ട്, അദ്ദേഹം വളരെ ലോകപരിചയമുളളവനാണ്, അതിനാൽ അദ്ദേഹത്തിന്റെ ബിറ്റ്കോയിൻ മൂല്യം ക്രമരഹിതമായി ഉയരുകയോ താഴുകയോ ചെയ്യുന്നതിൽ ഞാൻ വിഷമിക്കുന്നില്ല, എന്നാൽ അത് ചിലവഴിക്കാൻ അധികം പണമില്ലാത്ത ആളുകളെ ഈ മാനിയകളിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ കരുതുന്നു, അതിനാൽ ഞാൻ ബിറ്റ്കോയിനിൽ അത്ര ബുള്ളിഷ് അല്ല” ഗേറ്റ്സ് പറഞ്ഞു. “നിങ്ങൾക്ക് എലോണിനെക്കാൾ കുറഞ്ഞ പണമാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിക്കണം,അദ്ദേഹം കൂട്ടിച്ചേർത്തു.”

നിയന്ത്രണം വേണമെന്ന് ബിൽ ഗേറ്റ്സ്

ഫോർബ്‌സ് പറയുന്നതനുസരിച്ച് 233 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌ക് ഒരു തികഞ്ഞ ബിറ്റ്‌കോയിൻ ആരാധകനാണ്. മസ്കിന്റെ അനവധിയായ ട്വീറ്റുകൾ തന്നെ അതിനുദാഹരണമാണ്. എന്നാൽ ക്രിപ്‌റ്റോകറൻസിയെ ചുറ്റിപ്പറ്റി ഒരു നിയന്ത്രണത്തിന്റെ അഭാവത്തെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. ബിറ്റ്‌കോയിനും മറ്റ് തരത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന അപകടസാധ്യതകൾ അദ്ദേഹം എടുത്തുകാണിച്ചത് അവ വികേന്ദ്രീകൃതമാണ്, അവ വളരെ അസ്ഥിരമായിരിക്കും എന്നതാണ്. ബിറ്റ്കോയിൻ അജ്ഞാത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു, ഗേറ്റ്സ് പറഞ്ഞു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ യഥാർത്ഥത്തിൽ “ഡിജിറ്റൽ കറൻസിയുടെ കാര്യത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്,” എന്നാൽ ആരാണ് ഇടപാട് നടത്തുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമ്പോൾ മാത്രമായിരിക്കും അതെന്നും ഗേറ്റ്സ് പറഞ്ഞു. “ഡിജിറ്റൽ മണി ഒരു നല്ല കാര്യമാണ്” പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങൾക്ക് ധനസഹായം നൽകുകയും അവരുടെ പൗരന്മാർക്ക് വളരെ കാര്യക്ഷമമായി പണം എത്തിക്കുകയും ചെയ്യുമ്പോൾ ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.

നിക്ഷേപകർക്ക് മുന്നറിയിപ്പ്

ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണം വന്നേക്കുമെന്നത്  ബിൽ ഗേറ്റ്സിനെ സംബന്ധിച്ച് സന്തോഷവാർത്തയാണ്. ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സ്ഥിരത, നിയമവിരുദ്ധ പ്രവർത്തനം തടയൽ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയെല്ലാം ലക്ഷ്യമിട്ട് ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട നയ ശുപാർശകൾക്ക് യുഎസ് ട്രഷറി പോലുള്ള ഫെഡറൽ ഏജൻസികളെ പ്രോത്സാഹിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു.ആൾട്ട്‌കോയിനുകൾക്ക്, അവയുടെ നിലവിലെ അവസ്ഥയിൽ, വഞ്ചനയ്‌ക്കുള്ള ഉയർന്ന സാധ്യതയുണ്ടെന്ന് ക്രിപ്‌റ്റോ വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുന്നു.അവയ്ക്ക് വളരെ വേഗത്തിൽ മൂല്യം നേടാനും മൂല്യം നഷ്‌ടപ്പെടാനും കഴിയുമെന്നും, നിക്ഷേപമെന്ന നിലയിൽ അവ അത്ര കണ്ട് വിശ്വസനീയമല്ലെന്നും മുന്നറിയിപ്പുകൾ പറയുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version