ഡിജിറ്റൽ ബാങ്കിംഗ്  യുഗത്തിൽ Yono ആപ്പ്,  SBI നവീകരിക്കുന്നു

ഡിജിറ്റൽ ബാങ്കിംഗ്  യുഗത്തിൽ  യോനോ ആപ്പ്,  എസ്ബിഐ നവീകരിക്കുന്നു

ഒൺലി യോനോ എന്ന പേരിൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കായി യോനോയെ മാറ്റും

 2017-ലാണ് എസ്ബിഐ, യു ഒൺലി നീഡ് വൺ  എന്ന YONO ആപ്ലിക്കേഷൻ പുറത്തിറക്കിയത്

ഉപഭോക്താക്കളുടെ ബാങ്കിംഗ്, ജീവിതശൈലി ആവശ്യങ്ങൾ, ഒമ്‌നി-ചാനൽ ഫോർമാറ്റിൽ നിറവേറ്റുന്നതിനായി സൃഷ്ടിച്ച ഒരു ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് യോനോ

54 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള, SBI YONO, 2021-ൽ 35 ശതമാനത്തിലധികം വളർച്ച കൈവരിച്ചു

ഈ ക്വാർട്ടറിൽ പ്രതിദിനം 29,000 ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും 6,283 കോടി രൂപയുടെ പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്പ വിതരണത്തിനും ആപ്പ് ഉപയോഗിച്ചു

 8,551 കോടി രൂപയുടെ അഗ്രി ഗോൾഡ് ലോണുകൾ ആപ്പ് വഴി അനുവദിക്കുകയും ചെയ്തു

 യോനോ ലൈറ്റ് ആപ്പിന്  18.9 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്

എസ്ബിഐയുടെ കണക്കനുസരിച്ച് യോനോയുടെ മൂല്യം ഏകദേശം 40 ബില്യൺ ഡോളറാണ്