channeliam.com

Tata Sons മേധാവി N Chandrasekaran നയിക്കുന്ന AIR INDIA

 

ടാറ്റ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യയുടെ ചെയർമാനാകുമ്പോൾ, ഇന്ത്യയിൽ ടാറ്റ അടുത്ത യുഗം തുടങ്ങി വെയ്ക്കുകയാണ്. 2016 ഒക്ടോബറിൽ ടാറ്റ സൺസ് ബോർഡിൽ ചേർന്ന എൻ.ചന്ദ്രശേഖരൻ 2017 ജനുവരിയിലാണ് ചെയർമാനായി നിയമിതനായത്. ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങി നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും എൻ.ചന്ദ്രശേഖരൻ പ്രവർത്തിക്കുന്നു. കഴിഞ്ഞ മാസമാണ് ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് വീണ്ടും നിയമിച്ചത്.എൻ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ പുരോഗതിയിലും പ്രകടനത്തിലും രത്തൻ ടാറ്റ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മികച്ച കസ്റ്റമർ സർവീസ് ലഭ്യമാക്കുക, എയർ ഇന്ത്യയെ ലോകത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച എയർലൈൻ ആക്കുക, എയർക്രാഫ്റ്റ് നവീകരണം, പുതിയ ഫ്ലീറ്റ് കൊണ്ടുവരിക, എയർലൈൻ ശൃംഖല വികസിപ്പിക്കുക തുടങ്ങി ടാറ്റാസൺസിന്റെ നിരവധി ലക്ഷ്യങ്ങൾ
ഫെബ്രുവരിയിൽ, എയർ ഇന്ത്യ ജീവനക്കാരോടുളള തന്റെ കന്നി പ്രസംഗത്തിൽ എൻ.ചന്ദ്രശേഖരൻ വിശദമാക്കിയിരുന്നു.

അതേസമയം എയർ ഇന്ത്യ സി.ഇ.ഒ. സ്ഥാനത്തേയ്ക്കുള്ള നിയമനം വൈകുകയാണ്. എയർലൈനിന്റെ മാനേജിംഗ് ഡയറക്ടറുടെയും സിഇഒയുടെയും പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ടാറ്റാഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മുൻ ടർക്കിഷ് എയർലൈൻസ് ചെയർമാൻ ഇൽക്കർ അയ്‌സിയെ എയർലൈന്റെ എംഡിയും സിഇഒയും ആയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുർക്കി പൗരനായ അയ്സിയുടെ നിയമനത്തിനെതിരെ ഇന്ത്യയിലുയർന്ന പ്രതിഷേധങ്ങൾ വിലയിരുത്തി അദ്ദേഹം ഓഫർ നിരസിക്കുകയാണുണ്ടായത്.

ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സി.എം.ഡി. ആലീസ് ഗീവർഗീസ് വൈദ്യൻ, ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാൻ സഞ്ജീവ് മേത്ത എന്നിവരെയും ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, എയർലൈൻ സർക്കാർ നിയന്ത്രണത്തിലായിരുന്നപ്പോൾ നിയമിച്ച മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഇപ്പോഴും എയർ ഇന്ത്യയുടെ ബോർഡിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതുവരെ എയർ ഇന്ത്യയുടെ പുനഃസംഘടിപ്പിച്ച ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചിട്ടില്ല.

ജനുവരി 27 നായിരുന്നു ടാറ്റ ഗ്രൂപ്പ് എയർഇന്ത്യ ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ 100% ഓഹരികൾ ഏറ്റെടുത്തിരുന്നു. ബജറ്റ് എയർലൈൻ എയർ ഇന്ത്യ എക്സ്പ്രസിലെ 100% ഓഹരിയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്ഥാപനമായ AI-SATS-ന്റെ 50% ഓഹരിയും ഉൾപ്പെടെയാണ് ടാറ്റാസൺസ് 18,000 കോടി രൂപക്ക് ലേലം നേടിയത്. ഈ തുകയിൽ 15,300 കോടി രൂപയുടെ കടബാധ്യത ടാറ്റ ഏറ്റെടുക്കുകയും 2,700 കോടി രൂപ സർക്കാരിന് പണമായി നൽകുകയും ചെയ്തിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡാണ് കഴിഞ്ഞ വർഷം ഒക്‌ടോബർറിൽ എയർ ഇന്ത്യയെ സ്വന്തമാക്കിയത്. 1932-ൽ ടാറ്റ ഗ്രൂപ്പാണ് എയർ ഇന്ത്യ ആരംഭിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം, 1953-ൽ വിമാനക്കമ്പനിയ ദേശസാൽക്കരിച്ചു. ടാറ്റ തുടങ്ങി ടാറ്റയിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യയുടെ ഭാവി സ്വപ്നം കാണുകയാണ് ഓരോ ഇന്ത്യക്കാരനും..

Channel I’M YouTube, Facebook, Instagram, Twitter ഉൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമിലും അവൈലബിളാണ്. 

സബ്സ്ക്രൈബ് ചെയ്യണം. അഭിപ്രായം അറിയിക്കണം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com