channeliam.com
Lithium Ion Battery നിർമാണ കമ്പനി Lithium Werks-ന്റെ എല്ലാ ആസ്തികളും Reliance ഏറ്റെടുക്കുന്നു

 

ലിഥിയം ബാറ്ററി കമ്പനിയായ Lithium Werks-ന്റെ എല്ലാ ആസ്തികളും റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നു

ലിഥിയം അയൺ ഫോസ്ഫേറ്റ് സെൽ നിർമാണത്തിൽ ആഗോളതലത്തിൽ പ്രമുഖ കമ്പനിയാണ് ലിഥിയം വെർക്‌സ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ന്യൂ എനർജി ലിമിറ്റഡാണ് ഏറ്റെടുക്കൽ നടത്തുന്നത്

ഭാവിയിലെ വളർച്ചയ്ക്കുള്ള ധനസഹായം ഉൾപ്പെടെ 61 ദശലക്ഷം ഡോളറിന് Lithium Werks ന്റെ എല്ലാ ആസ്തികളും ഏറ്റെടുത്തതായി റിലയൻസ് അറിയിച്ചു

സോഡിയം-അയൺ സെൽ ബാറ്ററി നിർമാണത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ഫാരാഡിയൻ ലിമിറ്റഡ് റിലയൻസ് അടുത്തിടെ ഏറ്റെടുത്തിരുന്നു

ഇന്ത്യൻ വിപണിക്കായി ഒരു എൻഡ്-ടു-എൻഡ് ബാറ്ററി ഇക്കോസിസ്റ്റം സ്ഥാപിക്കാൻ ഫാരാഡിയൻ ലിമിറ്റഡിന്റെയും ലിഥിയം വെർക്കിന്റെയും ഏറ്റെടുക്കൽ റിലയൻസിനെ സഹായിക്കും

2017-ൽ ഇൻകോർപറേറ്റ് ചെയ്ത ലിഥിയം വർക്ക്സ് കോബാൾട്ട് രഹിത ലിഥിയം ബാറ്ററി ടെക്നോളജി ഉപയോഗിക്കുന്ന നിർമ്മാണ കമ്പനിയാണ്

യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലടക്കം ക്ലയന്റുകളുളള കമ്പനിയുടെ ബാറ്ററികൾ വ്യാവസായിക, മെഡിക്കൽ, മറൈൻ, ഊർജ്ജ സംഭരണം, വാണിജ്യ ഗതാഗതം എന്നിവയിൽ ഉപയോഗിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com