ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുന്നത് തന്റെ സ്വപ്നമാണെന്ന് കേന്ദ്ര ഗതാഗത,ഹൈവേ മന്ത്രി നിതിൻ ഗഡ്കരി
ഡൽഹിക്കും ജയ്പൂരിനുമിടയിലാണ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈവേ പദ്ധതിയിടുന്നത്
2022-23 ലെ ബജറ്റിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് 1.99 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്
ഇതിൽ, 1.34 ലക്ഷം കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട് മന്ത്രി പറഞ്ഞു
5 സംസ്ഥാനങ്ങളിൽ റോപ്‌വേ കേബിളുകൾ സ്ഥാപിക്കുന്നതിനായി 47 പ്രൊപോസലുകൾ ലഭിച്ചതായും മന്ത്രി അറിയിച്ചു
മണിപ്പൂർ, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ റോപ്‌വേ കേബിളുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്
റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിൻ ബയോമാസിൽ നിന്ന് ഉണ്ടാക്കുക എന്നതും പദ്ധതികളിലുണ്ടെന്ന് ഗഡ്കരി പറഞ്ഞു
ബയോമാസിൽ നിന്ന് ബിറ്റുമിൻ ഉണ്ടാക്കാനായി ഒരു നയം രൂപീകരിക്കാൻ ആലോചിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു
നാഷണൽ ഹൈവേ നിർമാണത്തിലെ പ്രതിദിന ലക്ഷ്യമായി കേന്ദ്രം കണക്കാക്കുന്നത് 50 കിലോമീറ്ററാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു
Type above and press Enter to search. Press Esc to cancel.