ഇന്ത്യയിൽ ആദ്യമായി Hydrogen Fuel Cell Electric Vehicle Toyota Mirai എത്തി

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനുമുളള വിവിധ നടപടികളാണ് നമ്മുടെ രാജ്യം നടത്തി വരുന്നത്. ഇലക്ട്രിക് മൊബിലിറ്റിക്കും ഫ്ലെക്സ് ഫ്യുവലിനും പരമാവധി പ്രോത്സാഹനം സർക്കാർ നൽകുന്നുമുണ്ട്.
ഇന്ധനവില വർധിക്കുന്നത് സർക്കാരിനും വാഹന മേഖലയ്ക്കും ഒരുപോലെ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ അധിഷ്‌ഠിത അഡ്വാൻസ്ഡ് ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ Toyota Mirai കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഹൈഡ്രജൻ ഫ്യുവൽ സെൽ ബാറ്ററി പാക്കിൽ പ്രവർത്തിക്കുന്ന Toyota Mirai സെഡാൻ, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് അവതരിപ്പിച്ചത്. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ Toyota Mirai എസ്‌യുവിക്ക് കഴിയും. ചാർജ്ജ് ചെയ്യാൻ 5 മിനിട്ട് മതി.

ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയുമായി ചേർന്നാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യയിൽ പൈലറ്റ് പ്രോഗ്രാം ചെയ്യുന്നത്. മൊബിലിറ്റി ആവശ്യങ്ങൾക്കായി ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെയും നേട്ടങ്ങളെയും കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കാനാണ് പൈലറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും വാഹനത്തിന്റെ പ്രകടനം പ്രോഗ്രാം വിലയിരുത്തും. രാജ്യത്ത് നടപ്പാക്കുന്ന ഇത്തരത്തിലുള്ള ആദ്യ പൈലറ്റ് പ്രോഗ്രാമാണിത്. പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയെക്കാൾ 30 മടങ്ങ് ചെറുതായിരിക്കും ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിളുകളുടെ ബാറ്ററി. ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിക്കുന്നു എന്നതാണ് ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിളുകളുടെ പ്രത്യേകത. പുകയ്ക്ക് പകരം ഈ വാഹനങ്ങൾ പുറന്തളളുന്നത് വെളളമായിരിക്കും.

2014ലാണ് ആഗോളവിപണിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഫസ്റ്റ് ജനറേഷൻ Toyota Mirai FCEV അവതരിപ്പിച്ചത്. 2020 ഡിസംബറിൽ റീഡിസൈൻ ചെയ്ത് സെക്കന്റ് ജനറേഷൻ Mirai FCEV അവതരിപ്പിച്ചു. ലോകവ്യാപകമായി 10,000ത്തോളം Mirai FCEV ഇതുവരെ വിറ്റഴിക്കപ്പെട്ടു. Toyota Mirai FCEV സെക്കന്റ് ജനറേഷൻ കർണാടകയിലെ ടൊയോട്ട കിർലോസ്കർ മോട്ടോർ പ്ലാന്റിൽ നിർമിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. Camry ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുമായി ഇന്ത്യയിൽ അവതരിപ്പിക്കാനും ടൊയോട്ട കിർലോസ്കർ മോട്ടോറിന് പദ്ധതിയുണ്ട്.

Click Here & Get The Latest Updates On EV

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version