ഗൗതം അദാനി സൗദി അരാംകോയുമായി  കൈകോർക്കുമ്പോൾ ബിസിനസ് ലോകത്ത് എന്തു സംഭവിക്കും?

അരാംകോയും അദാനിയും ഒന്നിച്ചാൽ

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുമായി കൈകോർക്കുന്നു. ബിസിനസ്സിലെ സഹകരണവും സംയുക്ത നിക്ഷേപവും ലക്ഷ്യമിട്ട് അരാംകോയുമായും സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായുമുള്ള അദാനി ഗ്രൂപ്പിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായതാണ് റിപ്പോർട്ടുകൾ. അരാംകോയ്ക്കായി അദാനി ഗ്രൂപ്പ്
വലിയ സാമ്പത്തിക നിക്ഷേപം നടത്താൻ സാദ്ധ്യതയില്ല. അരാംകോയിലെ PIF സ്റ്റേക്കിൽ ഒരു ഭാഗം ഏറ്റെടുക്കുന്നതിനുളള സാധ്യതയുമുണ്ട്. അരാംകോയുമായോ അല്ലെങ്കിൽ റിന്യൂവബിൾ എനർജി, ക്രോപ്പ് ന്യൂട്രിയൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സാബിക് പോലുള്ള അരാംകോ അനുബന്ധ സ്ഥാപനങ്ങളുമായോ സഹകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് സൂചനകൾ. സൗദി അറേബ്യയുടെ വെൽത്ത് ഫണ്ടായ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനോട് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപം നടത്താൻ ഒരു ഓഫറും അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.എന്നാൽ ഇതിനായുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്.അരാംകോയുമായുളള കരാറിൽ അദാനി ഗ്രൂപ്പ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കരാർ നടപ്പിലായാൽ, അരാംകോയ്ക്ക് ലോകത്തിലെ കോടിക്കണക്കിന് വരുന്ന എണ്ണ ഉപഭോക്താക്കളുളള രാജ്യമായ ഇന്ത്യയുമായുളള ബന്ധം ശക്തിപ്പെടുത്താനാകും.

ഫലം കാണാതെ റിലയൻസ്-അരാംകോ ഡീൽ


15ബില്ല്യൺ ഡോളറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസുമായി അരാംകോ രണ്ട് വർഷക്കാലത്തോളം നീണ്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ രണ്ട് വര്‍ഷത്തിന് ശേഷം 2021 ൽ റിലയന്‍സ് ഡീലില്‍ നിന്ന് പിന്‍മാറി. ഓഹരി മൂല്യ നിര്‍ണയ ആശങ്കകളെ തുടര്‍ന്നായിരുന്നു റിലയന്‍സിന്റെ പിന്‍മാറ്റം. എന്നാൽ, ചർച്ചകൾ ഫലംകണ്ടില്ലെങ്കിലും, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് അരാംകോ അന്ന് വ്യക്തമാക്കിയിരുന്നു. 2022 ഫെബ്രുവരിയിൽ മാത്രം അരാംകോയുടെ 4% ഓഹരികളാണ് സൗദി ഗവൺമെന്റ് പിഐഎഫിലേയ്ക്ക് കൈമാറിയത്. നിലവിലെ അരാംകോയുടെ ഓഹരി മൂല്യം 89 ബില്ല്യൺ ഡോളറാണ്. നിക്ഷേപലക്ഷ്യങ്ങൾ മുൻനിറുത്തി ഓഹരി വിൽപനക്കുളള നീക്കം PIF നടത്തുന്നതായി ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് സൗദി അറേബ്യ. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ എത്തിയ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിലയൻസിന്റെ റീട്ടെയിൽ ഓഹരികളിലും വയർലെസ്, ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് അടക്കം പിഐഎഫ് ഇന്ത്യയിൽ നിരവധി നിക്ഷേപം നടത്തിയിട്ടുണ്ട്. പിഐഎഫ് ഗവർണ്ണറും അരാംകോ ചെയർമാനുമായ യാസിർ അൽ റുമൈയ്യാന് ബോർഡിൽ അംഗത്വവും റിലയൻസ് നൽകിയിട്ടുണ്ട്.

വൻലക്ഷ്യങ്ങളുമായി അദാനി

ബ്ലൂംബർഗ് ബില്ല്യണയേഴ്സ് ഇൻഡക്സിന്റെ കണക്കുകൾ പ്രകാരം, 90.5 ബില്ല്യൺ ഡോളറാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബില്ല്യണയറായ ഗൗതം അദാനിയ്ക്കുള്ളത്. പോർട്ട്,പവർ, എയർപോർട്ടുകൾ, റിന്യൂവബിൾ എനർജി, കൽക്കരി വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് നിക്ഷേപങ്ങൾ ഉണ്ട്. ഇന്ത്യയിലെ ബിസിനസ്സ് സാദ്ധ്യതകൾ കണ്ടെത്തുന്നതിനായി സൗത്ത് കൊറിയയിലെ പോസ്ക്കോയുമായി 2022 ജനുവരിയിൽ അദാനി കരാർ ഒപ്പിട്ടിരുന്നു. വരും വർഷങ്ങളിൽ 5 ബില്ല്യൺ ഡോളർ നിക്ഷേപത്തിൽ ഗുജറാത്തിൽ ഒരു ഗ്രീൻ സ്റ്റീൽ മിൽ സ്ഥാപിക്കുകയാണ് കരാർ വഴി ലക്ഷ്യംവെയ്ക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version