വൺസ്റ്റോപ്പ് Digital Car Finance Platform-മായി MG Motor

സാമ്പത്തിക ഇടപാടുകൾ ലളിതമാകും

ഡിജിറ്റൽ കാർ ഫിനാൻസ് പ്ലാറ്റ്‌ഫോമായ MG ePay അവതരിപ്പിച്ച് MG Motor India. മുൻനിരബാങ്കുകളുമായി ചേർന്ന് തടസ്സരഹിതവും ഉടനടിയുളളതുമായ കസ്റ്റമൈസ്ഡ് ഫിനാൻസ് സൊല്യൂഷൻസ് പ്രദാനം ചെയ്യുന്നു. MG ePay ഒരു വൺസ്റ്റോപ്പ് ഡിജിറ്റൽ ഫിനാൻസ് പ്ലാറ്റ്‌ഫോമായിരിക്കുമെന്ന് കമ്പനി. ICICI ബാങ്ക്, HDFC ബാങ്ക്, Kotak Mahindra Prime, Axis ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് എംജി മോട്ടോർ ഇന്ത്യ MG ePay നടപ്പാക്കുന്നത്. എംജി ഓൺലൈൻ ബൈയിംഗ് പ്ലാറ്റ്ഫോമിൽ ഒരു മില്യണിലധികം ഉപഭോക്താക്കളാണ് ഇപ്പോഴുളളത്. എംജി മോട്ടോഴ്സുമായുള്ള ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് MG ePay അവതരിപ്പിക്കുന്നതെന്ന് MG മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്ത പറഞ്ഞു.പ്ലാറ്റ്ഫോം വൈകാതെ ഇന്ത്യയിൽ ഉടനീളം ലഭ്യമാകും

കാർ വാങ്ങുന്നത് ഇനി വളരെ എളുപ്പം

കസ്റ്റമൈസ്ഡ് ഫിനാൻസിംഗ് സൊല്യൂഷനുകൾ ഓൺലൈനിൽ വാഗ്ദാനം ചെയ്യും. കാർ ഓൺലൈനായി ബുക്ക് ചെയ്‌തതിന് ശേഷം, വിശദാംശങ്ങൾ പരിശോധിക്കാനും പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ നേടാനും ഫിനാൻസ് തിരഞ്ഞെടുക്കാനും മാർജിൻ മണി അടയ്ക്കാനും MG ePay ഉപഭോക്താക്കളെ അനുവദിക്കുന്നു.ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിൽ നിന്നോ ജോലിസ്ഥലത്ത് നിന്നോ പുറത്തുപോകാതെ തന്നെ എവിടെ നിന്നും ധനസഹായം നേടാനാകും.

കമ്പനിയുടെ അംഗീകൃത ഡീലർമാർ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇൻഷുറൻസ് വാങ്ങുന്നതിനും സൗകര്യമൊരുക്കും. ഉപഭോക്താക്കൾക്ക് ഒന്നിലധികം വായ്പാദാതാക്കളിൽ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. കൂടാതെ ലോൺ കാലാവധി, തുക, പലിശ നിരക്ക് എന്നിവ ഇഷ്ടാനുസൃതമാക്കാനും കഴിയും. ലോൺ അപ്രൂവൽ സ്റ്റാറ്റസും സാംഗ്ഷൻ ലെറ്ററുകളും തത്സമയം ട്രാക്ക് ചെയ്യാനുമാകും. പുതിയ കാർ വീട്ടുപടിക്കലെത്തുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഓൺലൈൻ ഫിനാൻസിംഗ് സൊല്യൂഷൻസിൽ സുതാര്യത ഉറപ്പാക്കുകയാണ് പുതിയ സംവിധാനം വഴി MG മോട്ടോർ ഇന്ത്യ ലക്ഷ്യംവെയ്ക്കുന്നത്. ഇ-പേ വഴി ഉപഭോക്താക്കൾക്ക് അഞ്ച് ക്ലിക്കുകളിലൂടെയും ഏഴ് ഘട്ടങ്ങളിലൂടെയും പർച്ചേസ് പൂർത്തിയാക്കാനാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version