Raviz-Leela ബ്രാൻഡ് ഒന്നിക്കുന്നു; Kovalam, Ashtamudi ഹോട്ടലുകളുടെ നടത്തിപ്പ് Leela ഗ്രൂപ്പിന്

രവി പിളള ഗ്രൂപ്പിന്റെ കോവളത്തെയും അഷ്ടമുടിയിലെയും ഹോട്ടലുകളുടെ നടത്തിപ്പ് ഇനി ലീലാ ഗ്രൂപ്പ് നിർവഹിക്കും

കോവളം, അഷ്ടമുടി, റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് നടത്തിപ്പിന് ലീല പാലസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സുമായി കരാർ ഒപ്പിട്ടു

The Leela Kovalam,a Raviz Hotel’, ‘The Leela Ashtamudi, a Raviz Hotel എന്നായിരിക്കും ഹോട്ടലുകൾ ഇനി അറിയപ്പെടുക

പങ്കാളിത്തത്തിലൂടെ കോവളം ഹോട്ടൽ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ലീലാ ഗ്രൂപ്പിന്റെ പോർട്ട്ഫോളിയോയിലേക്ക് എത്തിച്ചേരും

ഇത് പുരോഗതിക്കുള്ള പങ്കാളിത്തമാണെന്നും സഹകരണം നൂതനത്വം വർദ്ധിപ്പിക്കുമെന്നും ടൂറിസം കൂടുതൽ ജനപ്രിയമാക്കുമെന്നും ആർപി ഗ്രൂപ്പ് ചെയർമാൻ ബി രവി പിള്ള പറഞ്ഞു

ലീല ബ്രാൻഡ് കേരളത്തിൽ പുനരവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലീല പാലസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനുരാഗ് ഭട്‌നാഗർ പറഞ്ഞു

മികച്ച രണ്ട് ബ്രാൻഡുകളുടെ പങ്കാളിത്തം ലക്ഷ്വറി ഹോട്ടൽ മേഖലയിലും ടൂറിസത്തിലും ശ്രദ്ധേയമായ മാറ്റം കൊണ്ടു വരുമെന്ന് വിലയിരുത്തപ്പെടുന്നു

മെഴ്സിഡസ് ബെൻസിന്റെ ഏഷ്യയിലെ ആദ്യ എയർബസ് H-145 ഹെലികോപ്റ്റർ RP ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു

RP ഗ്രൂപ്പ് റിസോർട്ടുകളിലെ ഹെലിപാഡുകളെ ബന്ധിപ്പിച്ച് നൂതന ടൂറിസം പദ്ധതികളാണ് RP ഗ്രൂപ്പ് ആവിഷ്കരിക്കുന്നത്

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും ആർപി ഗ്രൂപ്പിന്റെ മറ്റെല്ലാ റിസോർട്ടുകളും ഹോട്ടലുകളും റാവിസ് ബ്രാൻഡിന് കീഴിൽ തന്നെയായിരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version