Whatsapp മൾട്ടി ഡിവൈസ് ഫീച്ചർ എത്തി; എങ്ങനെ ഉപയോഗിക്കാനാകും?
മൾട്ടി ഡിവൈസ് സപ്പോർട്ട് എല്ലാവർക്കും
കാത്തുകാത്തിരുന്ന് ഒടുവിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കുറച്ച് നാളുകളായി മൾട്ടി ഡിവൈസ് ഫീച്ചർ ബീറ്റ ടെസ്റ്റിംഗ് നടത്തി വരികയായിരുന്നു. ഇനി മുതൽ പ്രൈമറി ഡിവൈസിനെ ആശ്രയിക്കാതെ ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും. മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ വാട്സ്ആപ്പ് വെബിനും ഡെസ്ക്ടോപ്പിനുമായിട്ടാണ് പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓരോ ഡിവൈസും വാട്സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ മൾട്ടി ഡിവൈസ് ഫീച്ചർ. ഫോണിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെക്കുറിച്ച് ആകുലപ്പെടാതെ, വാട്ട്സ്ആപ്പ് വെബ്, ലാപ്ടോപ്പുകൾ,ഡെസ്ക്ടോപ്പുകൾ പോലുള്ള മറ്റ് നാല് ഉപകരണങ്ങളിൽ വാട്ട്സ്ആപ്പ് ആക്സസ് ചെയ്യാൻ മൾട്ടി-ഡിവൈസ് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. ചുരുക്കത്തിൽ, WhatsApp വെബ് ഉപയോഗിക്കാൻ എപ്പോഴും ഫോണിനെ മാത്രം ആശ്രയിക്കേണ്ട ആവശ്യമില്ല.
മൾട്ടി-ഡിവൈസ് സപ്പോർട്ട് എങ്ങനെ ?
ഒരു ആൻഡ്രോയ്ഡ് ഡിവൈസിലെ ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ കാണാം.iOS-ലും ലിങ്ക്ഡ് ഡിവൈസസ് എന്ന ഫീച്ചറിൽ ക്ലിക്ക് ചെയ്താൽ, സ്കാൻ ചെയ്യാനായി ഒരു കോഡ് തുറക്കും.കോഡ് സ്കാൻ ചെയ്തുകഴിഞ്ഞാൽ, ഇതിന് കുറച്ച് മിനിറ്റുകൾ എടുക്കും, ശേഷം നിങ്ങളുടെ ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ WhatsApp വെബ് പ്രവർത്തിക്കും. ഇപ്പോഴത്തെ ഒരു പ്രധാന വ്യത്യാസം ഇങ്ങനെ സ്കാൻ ചെയ്ത് വാട്ട്സാപ്പ് തുറക്കുന്നതിന് ഇനി ഫോണിന്റെ സഹായം നിർബന്ധമില്ല എന്നതാണ്.എല്ലാ മെസേജുകളും ഇതിൽ സ്റ്റോർ ചെയ്തിട്ടുണ്ടെങ്കിലും WhatsApp വെബിലോ ഡെസ്ക്ടോപ്പിലോ ചേർത്തിട്ടില്ല. ചില സമയങ്ങളിൽ, ഫുൾ മെസേജ് ഹിസ്റ്ററി കാണുന്നതിന് ഫോണിലെ WhatsApp തന്നെ ആശ്രയിക്കേണ്ടതായി വരും. ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ ഏതൊക്കെ ഫീച്ചറുകൾ ലഭ്യമാകില്ല എന്ന് ഹൈലൈറ്റ് ചെയ്യുന്ന FAQ പേജും WhatsApp ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഒഴിവാക്കിയ ഫീച്ചറുകൾ
മൾട്ടി ഡിവൈസ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ചില ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാകില്ല.
- നിങ്ങളുടേത് ഐ ഫോൺ ആണെങ്കിൽ ലിങ്ക് ചെയ്യുന്ന ഡിവൈസിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്യാനാകില്ല,
- വാട്ട്സാപ്പ് വേർഷൻ വളരെ ഓൾഡ് ആണെങ്കിൽ, മെസേജിങ്ങും വാട്ട്സാപ്പ് കോളുകളും ചെയ്യാൻ സാധിക്കില്ല,
- ലൈവ് ലൊക്കേഷൻ വിവരങ്ങൾ കാണാനാകില്ല,
- ലിങ്ക്ഡ് ഡിവൈസസിൽ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് നിർമ്മിക്കാനോ വ്യൂ ചെയ്യാനോ സാധിക്കില്ല
ആപ്പിന്റെ ലേറ്റസ്റ്റ് ആയ വേർഷൻ ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. എൻഡ് ടു എൻഡ് എൻക്രിപ്ഷനിലൂടെ സ്വകാര്യതയും സുരക്ഷയും നിലനിർത്തിയാണ് ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നത്. എന്നാൽ14 ദിവസത്തിലധികം ഫോൺ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ, ലിങ്ക് ചെയ്ത ഉപകരണങ്ങൾ വിച്ഛേദിക്കപ്പെടും.