മഞ്ജുവാര്യരും ഗ്രീൻ മൊബിലിറ്റിയിലേക്ക്. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇലക്ട്രിക് മിനികൂപ്പര്‍ സ്വന്തമാക്കി.ഇലക്ട്രിക് മിനി കൂപ്പർ വാങ്ങിയ മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഞ്ഞയും കറുപ്പും നിറത്തിലുളള സുന്ദരൻ വണ്ടിയാണ് മഞ്ജുവിന്റെ ഗാരേജിൽ ഇടം പിടിച്ചത്. പോർഷെ കാറുകൾക്കുളളത് പോലെ റേസിംഗ് യെല്ലോ നിറം മഞ്ജുവിന്റെ താലപര്യപ്രകാരമാണ് നൽകിയത്. കംപ്ലീറ്റ് ബിൽട്ട് അപ്പ് യൂണിറ്റായി ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മിനി കൂപ്പർ ഇലക്ട്രികിന് 47.20 ലക്ഷം രൂപയിലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് തേർഡ് ജനറേഷൻ ഇലക്ട്രിക് പതിപ്പിനുളളത്.

ഫെബ്രുവരിയിലാണ് ആദ്യത്തെ ഓൾ-ഇലക്‌ട്രിക് MINI കൂപ്പർ SE ഇന്ത്യയിൽ അവതരിപ്പിച്ചത്. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്‌ട്രിക് മിനി കൂപ്പറിലുള്ളത്. ഒറ്റച്ചാർജ്ജിൽ 230 മുതൽ 275 കിലോമീറ്റർ വരെയാണ് BMW വാഗ്ദാനം ചെയ്യുന്നത്. പരമാവധി 270 Nm ടോർക്കുളള ഇലക്ട്രിക് മിനി 7.3 സെക്കൻഡിനുള്ളിൽ 0 ത്തിൽ നിന്ന് 100 കി.മീ. വേഗത കൈവരിക്കുമെന്നാണ് വാഗ്ദാനം. 17 ഇഞ്ച് ഇലക്ട്രിക് പവർ സ്‌പോക്ക് അലോയ് വീലുകൾ എനർജിറ്റിക് യെല്ലോയിൽ നൽകിയിരിക്കുന്നത് ഇലക്ട്രിക് MINI-യുടെ സ്ലീക്ക് ഡിസൈന് മാറ്റ് കൂട്ടുന്നു. വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺവാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നിങ്ങനെ നാല് സവിശേഷമായ നിറങ്ങളിൽ കാർ ലഭ്യമാണ്.

ഇന്റീരിയറിൽ എക്സ്ക്ലൂസീവ് MINI ഇലക്ട്രിക് ഇന്റീരിയർ സർഫേസും സ്‌പോർട്‌സ് സീറ്റുകളും കാർബൺ ബ്ലാക്ക് നിറത്തിലുള്ള ക്ലോത്ത്/ ലെതറെറ്റ് കോമ്പിനേഷൻ അപ്‌ഹോൾസ്റ്ററി എന്നിവയുമുണ്ട്. നാപ്പാ ലെതറിലെ പുതിയ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ കൂടുതൽ ഫംഗ്ഷനുകളുളളതാണ്. സ്ലീക്ക് ബ്ലാക്ക് പാനലിലുളള പുതിയ 12.7 സെ.മീ ഡിജിറ്റൽ മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, പ്രധാന ഡ്രൈവിംഗ് വിവരങ്ങൾ നൽകുന്നു. 8.8-ഇഞ്ച് ഹൈ റസല്യുഷൻ ഫുൾകളർ ടച്ച്‌സ്‌ക്രീൻ ഇതിന് പൂർണത നൽകുന്നു. ഓഡിയോ കൺട്രോൾ യൂണിറ്റും ഹസാർഡ് വാണിംഗ് ലൈറ്റുകൾക്കായുള്ള ഫംഗ്‌ഷൻ ബട്ടണുകളും ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും വൃത്താകൃതിയിലുള്ള കൺട്രോൾ യൂണിറ്റിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. സീറോ എമിഷൻ MINI കൂപ്പർ SE 3-ഡോർ ഡൈനാമിക്കും അതേസമയം നിശബ്ദവുമായ ഒരു ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.

Share.

Comments are closed.

Exit mobile version