പാർലമെന്റിലേക്ക് Toyota Mirai-ലെത്തി കേന്ദ്ര ഗതാഗതമന്ത്രി NITIN GADKARI
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലമെന്റിലെത്തിയത് ഹൈഡ്രജൻ ഇലക്ട്രിക് വെഹിക്കിളായ ടൊയോട്ട മിറായിയിൽ
ഭാവിയുടെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹൈഡ്രജന്‍ കൂടുതൽ പിന്തുണ നൽകുന്ന കേന്ദ്രസമീപനം ഇതിലൂടെ വ്യക്തമാക്കുന്നു
ഇന്ധന വില കുത്തനെ ഉയരുമ്പോൾ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിളുകൾ്ക്കും ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകൾക്കും പ്രോത്സാഹനം
3ഹൈഡ്രജൻ ടാങ്കുകളുളള മിറായ് ഏകദേശം 5 മിനിറ്റിനുള്ളിൽ ഇന്ധനം നിറയ്ക്കാനാകുന്ന വാഹനമാണ്
182 hp ഇലക്ട്രിക് മോട്ടോർ കരുത്ത് പകരുന്ന കാറിന് 1.24 kWh ലിഥിയം അയൺ ബാറ്ററി പാക്കാണുളളത്
ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ Toyota Mirai എസ്യുവിക്ക് കഴിയും
ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യയിൽ കഴിഞ്ഞമാസമാണ് ഹൈഡ്രജൻ വാഹനത്തിന്റെ പൈലറ്റ് പ്രോഗ്രാമിന് തുടക്കമിട്ടത്
2021-22 വർഷത്തെ കേന്ദ്രബജറ്റിൽ,ഹൈഡ്രജൻ എനർജി മിഷൻ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു