പ്രമുഖരായ ജാപ്പനീസ് കമ്പനി Panasonic, ഇലക്ട്രിക് വാഹന വിപണിയിൽ നിക്ഷേപം നടത്തുന്നു
ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരായ ജാപ്പനീസ്കമ്പനി പാനസോണിക്, ഇലക്ട്രിക് വാഹന വിപണിയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു
4.9 ബില്യൺ ഡോളറാണ് പാനസോണിക് ഇലക്ട്രിക് വാഹന രംഗത്ത് നിക്ഷേപിക്കുന്നത്
Automative ബാറ്ററി ഏരിയ, സപ്ലൈ ചെയിൻ സോഫ്റ്റ്വെയർ, എയർ ക്വാളിറ്റി, സൈബർ ഫിസിക്കൽ സിസ്റ്റംസ് എന്നിവയിൽ നിക്ഷേപിക്കും
2023 മുതൽ 3.26 ബില്യൺ ഡോളർ വളർച്ചാമേഖലകളിലും 1.63 ബില്യൺ ഡോളർ ടെക്നോളജിയിലും നിക്ഷേപിക്കാനാണ് പദ്ധതി
14.4 ബില്യൺ ഡോളർ പ്രവർത്തന ലാഭമാണ് 2023-25 കാലയളവിൽ കമ്പനിയുടെ ലക്ഷ്യം
2050-ഓടെ, 300 മില്യൺ ടൺ കാർബൺ എമിഷൻ കുറയ്ക്കാനാണ് പാനസോണികിന്റെ പദ്ധതി
കഴിഞ്ഞ വർഷം, സപ്ലൈ ചെയിൻ AI സോഫ്റ്റ് വെയർ പ്രൊവൈഡറായ Blue Yonder 7 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുത്തിരുന്നു
ഓട്ടോമോട്ടിവ് ബാറ്ററികൾക്കായി ടൊയോട്ടയുമായി ചേർന്ന് പാനസോണിക് ഒരു സംയുക്ത സംരംഭവും ആരംഭിച്ചിരുന്നു.