ATM കാർഡുകൾക്കും CDM മെഷീനുകൾ സ്ഥാപിക്കുന്നതിനും സംസ്ഥാനത്ത വിവിധ സഹകരണബാങ്കുകളുമായി കരാർ ഒപ്പിട്ട് Ewire Softtech. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്റ്റാർട്ടപ്പാണ് Ewire Softtech .കൊച്ചിയിലും കോഴിക്കോടുമായി വിവിധ സഹകരണബാങ്കുകളുമായി കരാർ ഒപ്പിട്ടതായി Ewire Softtech അറിയിച്ചു.കൊച്ചി നീറിക്കോട് സർവീസ് സഹകരണ ബാങ്കിൽ ATM കാർഡ് ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.കോഴിക്കോട് കുന്നമംഗലം കോഓപ്പറേറ്റീവ് റൂറൽ ബാങ്കുമായി 2000 ATM കാർഡുകൾക്കും ഒരു CDM മെഷീനും കരാർ ഒപ്പിട്ടു.കൊച്ചിയിലെ ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്കുമായി 2000 ATM കാർഡുകൾക്കായാണ് കരാർ ആയത്.2018-ൽ സ്ഥാപിതമായ, Ewire Softtech ISO 9001:2015 ക്രിസിൽ സർട്ടിഫിക്കേഷനുള്ള കമ്പനിയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് കൊച്ചിയിലെ കിൻഫ്ര ഹൈടെക് പാർക്കിലാണ് പ്രവർത്തിക്കുന്നത്.ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് സ്കേലബിളും, ഇന്നവേറ്റിവുമായ ബാങ്കിംഗ്, പേയ്മെന്റ് സൊല്യൂഷനുകൾ നൽകുന്നു.ഇന്ത്യയിൽ നാല് ഓഫീസുകളുള്ള Ewire, ട്രാൻസാങ്ഷൻ പ്രോസസ്സിംഗ്, കസ്റ്റമർ സർവീസ് ഡെലിവറി ചാനലുകൾ എന്നിവയിലുൾപ്പെടെ സേവനം നൽകുന്നു.
Related Posts
Add A Comment