ആധാർ അടിസ്ഥാനമാക്കിയുള്ള സെൽഫ് വെരിഫിക്കേഷൻ ആദ്യമായി അവതരിപ്പിച്ച് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം Koo
ആധാർ അടിസ്ഥാനമാക്കിയുള്ള സെൽഫ് Verification ആദ്യമായി അവതരിപ്പിച്ച് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം Koo
ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ മറ്റ് ഐഡികളിലേക്കും വെരിഫിക്കേഷൻ ഫീച്ചർ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു
സോഷ്യൽ മീഡിയയിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പിക്കാൻ ശ്രമിക്കുന്ന ആദ്യ പ്ലാറ്റ്ഫോമാണ് കൂവെന്ന് CEOയും കോഫൗണ്ടറുമായി Aprameya Radhakrishna
ആധാറിലെ വ്യക്തിഗത വിവരങ്ങളൊന്നും സംഭരിക്കുകയില്ലെന്ന് കോ-ഫൗണ്ടർ Mayank Bidawatka വ്യക്തമാക്കി
സെൽഫ് വെരിഫിക്കേഷൻ പൂർത്തിയായ പ്രൊഫൈലുകളിൽ പേരിനടുത്തായി പച്ച ടിക്ക് അടയാളപ്പെടുത്തും.
വെരിഫിക്കേഷൻ പ്രക്രിയ 30സെക്കന്റിനുള്ളിൽ പൂർത്തിയാക്കാനാകും.
മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന്റെ ഇന്ത്യൻ എതിരാളിയായ കൂവിന് 5 മില്യണിലധികം ഉപയോക്താക്കളുണ്ട്.
2020 ൽ സ്ഥാപിതമായ കൂവിന് Tiger Global,Kalaari Capital, Mirae തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുണ്ട്.
മൈക്രോബ്ലോഗിംഗ് ആപ്പിന് നിലവിൽ 30 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണുളളത്
ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ 10 ഭാഷകളിൽ പോസ്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.