ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട്, Flipkart Health+ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി

ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട്, Flipkart Health+ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി

മരുന്നുകളും ഹെൽത്ത് ഡ്രിങ്ക്സ്, വെൽനസ്-ഹൈജീൻ പ്രോഡ‍ക്ട്സ് എന്നിവ ഉപയോക്താക്കൾക്ക് ആപ്പിലൂടെ ഓർഡർ ചെയ്യാം.

നിലവിൽ രാജ്യത്തുടനീളമുള്ള 20,000 പിൻകോഡുകളിലേക്ക് ഫ്ലിപ്പ്കാർട്ട് ഈ സേവനമെത്തിക്കും

മരുന്നുകൾ നേരിട്ടോ പ്രിസ്ക്രിപ്ഷൻ അപ് ലോഡ് ചെയ്തോ വാങ്ങാം.

വെബിൽ നിന്ന് ഓർഡർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഒരു വെബ്‌സൈറ്റും കമ്പനിക്കുണ്ട്.

bp monitors, diabetes test machines, oximeters, nebulizer തുടങ്ങിയവയും ലഭ്യമാകും

നിലവിൽ ഡെലിവറി ചാർജ്ജില്ലാത്ത ആപ്ലിക്കേഷന് ഭാവിയിൽ 50രൂപ ഡെലിവറി ചാർജ്ജ് ഈടാക്കും.

ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും എഴുതിയ ലേഖനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സേവനം പ്രാവർത്തികമാക്കുന്നതിനായി 500ഓളം ഫാർമസിസ്റ്റുകളുമായി ഫ്ലിപ്പ്കാർട്ട് സഹകരണം തേടിയിട്ടുണ്ട്.

ആൻഡ്രോയ്ഡിൽ ലഭ്യമായ ഹെൽത്ത്+ ആപ്പിൾ ഉപയോക്താക്കൾക്കായി വരും ആഴ്ചകളിൽ ആപ്പ്സ്റ്റോറിൽ ലഭ്യമായിത്തുടങ്ങും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version