ടാറ്റ ഡിജിറ്റലിൽ നിന്ന് ഏറെ കാത്തിരുന്ന സൂപ്പർ ആപ്പ്, Tata Neu ഔദ്യോഗികമായി പുറത്തിറക്കി

ടാറ്റ ഡിജിറ്റലിൽ നിന്ന് ഏറെ കാത്തിരുന്ന സൂപ്പർ ആപ്പ്, Tata Neu ഔദ്യോഗികമായി പുറത്തിറക്കി

ടാറ്റ ന്യൂ ആപ്പ് Android, iOS പ്ലാറ്റ്‌ഫോമുകളിലും TataDigital.com-ലും ലഭ്യമാണ്

UPI പേയ്‌മെന്റുകൾ,ലോൺ, ഇൻഷുറൻസ്, ഹോട്ടൽ/ഫ്ലൈറ്റ് ബുക്കിംഗ്, ഗ്രോസറി, ഇലക്ട്രോണിക്‌സ്, മരുന്നുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ Tata Neu വാഗ്‌ദാനം ചെയ്യുന്നു

Air Asia, BigBasket, Croma, IHCL, Starbucks, Tata CLiQ, Tata Play, വെസ്റ്റ്സൈഡ് എന്നിവ ആപ്പിലുണ്ടാകും

വിസ്താര, എയർ ഇന്ത്യ, ടൈറ്റൻ, തനിഷ്‌ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഉടൻ ആപ്പിലെത്തുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി

വിനോദ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ആപ്പിൽ IPL തത്സമയം കാണാനും ടാറ്റ സ്കൈ ബ്രൗസ് ചെയ്യാം.

സൂപ്പർ ആപ്പ് വാഗ്ദാനം ചെയ്യുന്ന NeuCoins എന്ന റിവാർഡ് ഉപയോക്താക്കൾക്ക് ഭാവിയിൽ ഷോപ്പിംഗിനോ ഏതെങ്കിലും സേവനത്തിനോ റിഡീം ചെയ്യാൻ കഴിയും.

ഓരോ തവണയും ടാറ്റ ന്യൂ വഴി ഷോപ്പിംഗ് നടത്തുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ 5 ശതമാനമോ അതിൽ കൂടുതലോ ന്യൂകോയിനുകൾ ലഭിക്കും.

ക്രിക്കറ്റ്, ഫാഷൻ, ട്രാവൽ, ഫുഡ്, ഗിഫ്റ്റിംഗ് തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള ലഘുലേഖനങ്ങളും ആപ്പ് നൽകുന്നു

സൂപ്പർ ആപ്പിനായി, Grameen eStore, Urja, AccessBell, 1mg, BigBasket, CureFit എന്നിവയുൾപ്പെടെ നിരവധി കമ്പനികളെ ടാറ്റ ഡിജിറ്റൽ ഏറ്റെടുത്തിരുന്നു

ടാറ്റ ഡിജിറ്റലിന് $18 ബില്യണിലധികം മൂല്യമാണ് കണക്കാക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version