ലോകത്തിലെ ഏറ്റവും മെലിഞ്ഞ, അംബരചുംബിയായ Steinway Tower ന്യൂയോർക്കിലെ മാൻഹാട്ടനിൽ
ലോകത്തിലെ ഏറ്റവും മെലിഞ്ഞ, അംബരചുംബിയായ ടവർ ന്യൂയോർക്കിലെ മാൻഹാട്ടനിൽ തുറന്നു
84 നിലകളോടുകൂടിയ ബിൽഡിംഗിൽ 60 അപ്പാർട്ട്മെന്റുകളുള്ളതാണ് സ്റ്റെയിൻവേ ടവർ
സ്റ്റെയിൻവേ ടവറിലെ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് 7.5 മില്യൺ ഡോളർ ഏകദേശം 56 കോടി രൂപ ചിലവാകും
അപ്പാർട്ട്മെന്റിന് മുകളിൽ ട്രിപ്പിൾ പെന്റ്ഹൗസാണുളളത്, പെന്റ്ഹൗസിന് 66 മില്യൺ ഡോളർ ഏകദേശം 501 കോടി രൂപ വരെയാണ് വില
435 മീറ്ററോളം ഉയരമുളള ടവറിന് 17.5 മീറ്റർ മാത്രമാണ് വീതി, ബുർജ് ഖലീഫയുടെ വീതി 45 മീറ്ററാണ്
JDS Development, Property Markets Group മാണ് സ്റ്റെയിൻവേ ടവർ നിർമിച്ചത്
2013ലായിരുന്നു സ്റ്റെയിൻവേ ടവറിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്
25 മീറ്റർ നീന്തൽക്കുളം, ഒരു സ്വകാര്യ ഡൈനിംഗ് റൂം, ഫിറ്റ്നസ് സെന്റർ തുടങ്ങിയ ആഡംബരങ്ങളുമുണ്ട്
ന്യൂയോർക്കിലെ ആർട്ട് ഡെക്കോ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സ്റ്റെയിൻവേ ടവർ