എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ Solar Stove- Solar Stove as an alternative to LPG

യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച  ഒരു   ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി സൗഹൃദ സ്‌മാർട്ട് സോളാർ സ്റ്റൗ വികസിപ്പിച്ചിരിക്കുന്നു.  ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുളള ബയോടെക്‌നോളജി വകുപ്പ് പദ്ധതിക്ക് ധനസഹായം നൽകി.  ഗാർഹിക പാചകത്തിന് അനുയോജ്യമായ സിംഗിൾ, ഡബിൾ സ്റ്റൗവാണ് വികസിപ്പിച്ചത്. തട്ടുകടകളിലും വീടുകളിലും നടത്തിയ പരീക്ഷണം വിജകരമായി. എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു മോഡലിന് ഒരു എൽഇഡി ലാമ്പ് കണക്ട് ചെയ്യാനും സാധിക്കും. മടക്കാവുന്ന സോളാർ പാനൽ ഉള്ള  മോഡൽ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഉപയോഗിക്കാം. മറ്റൊരു മോഡലിന് മൂടിക്കെട്ടിയ കാലാവസ്ഥയിൽ പാചക സമയം നീട്ടുന്നതിനു കൺട്രോൾ യൂണിറ്റുള്ള ബാറ്ററിയുണ്ട്. സൗരോർജ്ജ പാനലിന്റെ റേറ്റിംഗും ബാറ്ററിയും ശേഷിയും വർദ്ധിപ്പിക്കാനും ഓപ്ഷനുണ്ട്.  ഫയർ,വാട്ടർ പ്രൂഫ്,ഷോക്ക് റെസിസ്റ്റന്റ് സംവിധാനങ്ങൾ സ്റ്റൗവിലുണ്ട്.  സ്മാർട് സോളാർ സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കാൻ ഒട്ടേറെ വ്യവസായങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ നിർമിച്ചിരിക്കുന്ന സ്മാർട്ട് സോളാർ സ്റ്റൗ വിവിധ മോഡലുകൾ പൊതുവിപണിയിലും എത്തിക്കാനുളള ശ്രമത്തിലാണ് NIT. സൗരോർജ പാനലിൽ പ്രവർത്തിക്കുന്ന സിംഗിൾ സ്റ്റൗവിന് ചെലവ് 10,000 രൂപയും ഡബിൾ സ്റ്റൗവിന് ചെലവ് 15,000 രൂപയുമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version