MBA ലഭിച്ചിട്ടില്ല എന്നതിൽ സന്തോഷിക്കുന്ന ഒരു എൻട്രപ്രണറുണ്ട് ഇന്ത്യയിൽ. Marico ലിമിറ്റഡിന്റെ ഫൗണ്ടറും ചെയർപേഴ്സണുമായ Harsh Mariwala.
Saffola കുക്കിംഗ് ഓയിൽ, Nihar Natural hair പ്രോഡക്ട്സ്, പാരച്യൂട്ട് വെളിച്ചെണ്ണ, Livon ഹെയർ സെറം എന്നിവയെ കുറിച്ച് അറിയാത്തവരും ഉപയോഗിക്കാത്തവരും ഉണ്ടാകില്ല. അവയുടെയെല്ലാം നിർമാണ കമ്പനിയാണ് Marico. സ്കൂൾ കാലഘട്ടത്തിൽ ശരാശരി വിദ്യാർത്ഥിയായിരുന്നുവെന്ന് പറയുന്നയാളാണ് Harsh Mariwala. MBA ബിരുദത്തിനുപകരം അനുഭവമാണ് തന്നെ ജീവിതത്തിൽ എല്ലാം പഠിപ്പിച്ചതെന്ന് മാരിക്കോ ചെയർപേഴ്സൺ പറയുന്നു. അനുഭവമാണ് ഏറ്റവും നല്ല അധ്യാപകൻ, അദ്ദേഹം തന്റെ #HarshRealities ഹാഷ്ടാഗിനൊപ്പം ട്വിറ്ററിൽ എഴുതി. തുടക്കത്തിൽ, MBA ലഭിക്കാത്തതിൽ ദുഖം തോന്നി. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ, MBA ചെയ്യാത്തതിൽ സന്തോഷമുണ്ടെന്ന്, മാരിവാല എഴുതി.
1971-ൽ 20-മത്തെ വയസിലാണ് മാരിവാല കുടുംബ ബിസിനസായ ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ ഭാഗമാകുന്നത്. കെമിക്കൽ ബിസിനസ്സും സ്പൈസസ് എക്സ്ട്രാക്റ്റ് ബിസിനസ്സും ഭക്ഷ്യ എണ്ണ ബിസിനസും കമ്പനിക്ക് ഉണ്ടായിരുന്നു.മാർക്കറ്റുകൾ വിലയിരുത്തിയതിലൂടെ ബ്രാൻഡഡ് ഭക്ഷ്യ എണ്ണ ബിസിനസ്സ് അസംഘടിതമാണെന്ന് മാരിവാല മനസിലാക്കി. ഭക്ഷ്യ എണ്ണ ബിസിനസ് ഒരു ബ്രാൻഡഡ് ബിസിനസ്സാക്കി മാറ്റാൻ കഴിയുമെങ്കിൽ, അത് കൂടുതൽ സുസ്ഥിരവും കൂടുതൽ ലാഭകരവുമാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് വിതരണം, നെറ്റ്വർക്ക് വിപുലീകരണം, ബ്രാൻഡ് നിർമ്മാണം എന്നിവ സംയോജിപ്പിച്ച് കൊണ്ട് മാരിവാല തന്റെ സംരംഭക യാത്ര ആരംഭിച്ചത്.
ഉപഭോക്തൃ ഉൽപന്ന ബിസിനസിന് ഒരു പ്രത്യേക കൾച്ചറും ഐഡന്റിറ്റിയും ആവശ്യമാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തി, 90-കളുടെ തുടക്കത്തിൽ, കുടുംബബിസിനസിൽ നിന്നും അടർത്തിയെടുത്ത് മാരിക്കോ തുടങ്ങുമ്പോൾ ഹർഷിന് 39 വയസ്സായിരുന്നു. അങ്ങനെ 1990 ഏപ്രിൽ 2 ന് മാരിക്കോ ജനിച്ചു.1992-94 കാലഘട്ടത്തിൽ കമ്പനി ദുബായിൽ ആദ്യത്തെ വിദേശ ഓഫീസ് സ്ഥാപിച്ചു. 1996-ൽ കമ്പനി ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 2015-ൽ മാരികോയുടെ വിപണി മൂലധനം 25,000 കോടി രൂപ കവിഞ്ഞു. ഇപ്പോൾ കമ്പനി ഇന്ത്യയിലെ മുൻനിര FMCGകളിൽ ഒന്നാണ്. സഫോള പാചക എണ്ണയ്ക്കും പാരച്യൂട്ട് ഹെയർ ഓയിലിനും പേരുകേട്ട മാരികോ 25 രാജ്യങ്ങളിൽ പ്രൊഡക്ടുകൾ വിൽക്കുന്നു. കമ്പനിയുടെ മുൻനിര ഹെയർ ഓയിൽ ബ്രാൻഡായ പാരച്യൂട്ട് വാങ്ങാനുള്ള ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഫർ നിരസിക്കുക എന്നതാണ് ബിസിനസ്സിലെ ഏറ്റവും പ്രയാസകരമായ നിമിഷമായി മാരിവാല വിശേഷിപ്പിക്കുന്നത്. യൂണിലിവറുമായി മത്സരിക്കാനുള്ള എന്റെ തീരുമാനം ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പാരച്യൂട്ട് വിപണിയിൽ നേടിയ പ്രചാരം തീരുമാനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു.
ആരോഗ്യകരമായ സൂപ്പുകളുടെയും ഷേക്കുകളുടെയും ഒരു ശ്രേണിയായ സഫോള FITTIFYയും കമ്പനിയുടെ ലേബലിലുണ്ട്. Saffola ImmuniVedaക്ക് കീഴിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കമ്പനി അവതരിപ്പിച്ചു. വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മാരിക്കോയെ മറ്റൊരു കമ്പനിയാക്കി ലോഞ്ച് ചെയ്തത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്ന് ഹർഷ്മാരിവാല പറയുന്നു. 30 വർഷത്തിലേറെയായി ഹർഷ് നയിക്കുന്ന മാരികോയ്ക്ക് ഇന്ന് 68,000 കോടിയിലധികം വിപണി മൂല്യമുണ്ട്.
ബിസിനസിൽ തീരുമാനങ്ങൾ ശരിയായ സമയത്ത് സ്വീകരിക്കേണ്ടത് വിജയത്തിന് നിർണായകമാണെന്ന് ഹർഷ് മാരിവാല പറയുന്നു.
ഹർഷ് മാരിവാലയുടെ സംരംഭകജീവിതത്തെയും വെല്ലുവിളികളെയുംം പുതിയ തലമുറയ്ക്കായി ചേർത്ത് വയ്ക്കുന്ന പുസ്തകമാണ്
‘Harsh Realities: The Making of Marico’. പുതു ചരിത്രങ്ങൾ രചിക്കാനും പുതിയ ബ്രാൻഡ് നിർമിതികൾക്കുമായി സംരംഭകരുടെ ഒരു പുതുതലമുറ ഉയർന്നു വരട്ടെ.