ഇന്ത്യൻ EV റീട്ടെയിൽ വിൽപ്പനയിൽ മൂന്നിരട്ടി വർധനവെന്ന് റിപ്പോർട്ട്
Federation of Automobile Dealers Associations ന്റെ കണക്കനുസരിച്ച് 2020-21ലുണ്ടായിരുന്ന 1,34,821 യൂണിറ്റുകളിൽ നിന്ന് ആകെ ഇവി വിൽപ്പന 4,29,217 യൂണിറ്റായി വർദ്ധിച്ചു.
2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം ഇവി വിൽപ്പന 1,68,300 യൂണിറ്റായിരുന്നു.
15,198 യൂണിറ്റുകളും 85.37 % വിപണി വിഹിതവുമായി TATA MOTORS ആണ് ഒന്നാമത്.
2,045 യൂണിറ്റ് വിൽപ്പനയും 11.49% വിപണി വിഹിതവുമായി MG MOTOR INDIA രണ്ടാം സ്ഥാനത്തുണ്ട്.
മൊത്തം ഇലക്ട്രിക് ത്രീ-വീലർ വിൽപ്പന രണ്ടിരട്ടിയായി വർദ്ധിച്ച് 1,77,874 യൂണിറ്റായി.
ഇലക്ട്രിക് വാണിജ്യ വാഹന വിൽപ്പന 400 യൂണിറ്റുകളിൽ നിന്ന് 2,203 യൂണിറ്റായി ഉയർന്നു.