https://youtu.be/ujIgwCXqMpc

ബോളിവുഡ് ഏറെ കാത്തിരുന്ന ആലിയ ഭട്ട്- രൺബീർ കപൂർ വിവാഹത്തിൽ തിളങ്ങിയത് സബ്യസാചിയുടെ സാരി

ബോളിവുഡിലെ ചുവന്ന ലെഹംഗയുടെ വഴി വിട്ട് ആലിയ സ്വീകരിച്ച ഐവറി സാരി ആയിരുന്നു വിവാഹത്തിൽ ഏറെ ശ്രദ്ധേയമായത്

ബോളിവുഡിന്റ പ്രിയ ഡിസൈനറായ സബ്യസാചി മുഖർജിയുടെ കരവിരുതിൽ വിരിഞ്ഞ ഡിസൈൻ ആലിയയെ കൂടുതൽ സുന്ദരിയാക്കി

വിവാഹ ചടങ്ങിനായി ആലിയ ഭട്ട് ധരിച്ചത് കൈകൊണ്ട് ചായം പൂശിയ ഐവറി ഓർഗൻസ സാരി ആയിരുന്നു

കശ്മീരിന്റെ തനതായ ടില്ല വർക്കിനാൽ സമ്പന്നമായ, പൂക്കളും ചിത്രശലഭങ്ങളും വർണാഭമാക്കിയ ഒരു പൂന്തോട്ടം പോലെയായിരുന്നു ആ സാരി

സബ്യസാചിയുടെ ക്ലാസിക് ഐവറി ബ്രൈഡൽ സാരിക്ക് 50 ലക്ഷം രൂപയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്

രൺബീറിന്റെ പ്രിയപ്പെട്ട നമ്പറായ 8 അല്ലെങ്കിൽ ഇൻഫിനിറ്റി ചിഹ്നം ആലിയയുടെ സാരി ബ്ലൗസിൽ ക്രിയാത്മകമായി അവതരിപ്പിച്ചിരുന്നു

വിവാഹ വസ്ത്രത്തിൽ എംബ്രോയിഡറി. ത്രെഡ് വർക്ക് ഡിസൈനിൽ വിവാഹത്തീയതിയും തുന്നിച്ചേർത്തിരുന്നു

ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ശിരോവസ്ത്രമാണ് വധുവിനെ പൂർണയാക്കിയത്

സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയുടെ ചോക്കറും ജുംകകളും വളകളും ഉൾപ്പെടെയുള്ളവയായിരുന്നു ആഭരണങ്ങൾ

മറ്റൊരു പ്രമുഖ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചായിരുന്നു ആലിയയുടെ മെഹന്ദി ഫംഗ്‌ഷൻ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version