ഇലോൺ മസ്കിന്റെ ടേക്ക് ഓവർ നീക്കത്തിന് തടയിടാൻ ട്വിറ്ററിന്റെ Poison Pill
ഇലോൺ മസ്കിന്റെ ടേക്ക് ഓവർ നീക്കത്തിന് തടയിടാൻ Poison Pill സ്ട്രാറ്റജിയുമായി ട്വിറ്റർ മാനേജ്മെന്റ്
നിലവിലുള്ള ഷെയർഹോൾഡർമാർക്ക് ഡിസ്കൗണ്ടിൽ അധിക ഷെയറുകൾ വാങ്ങാനുള്ള അവകാശം അനുവദിക്കുന്നതാണ് Poison Pill സ്ട്രാറ്റജി
ട്വിറ്റർ ബോർഡ് ഒരു ഷെയർഹോൾഡർ റൈറ്റ്സ് പ്ലാനും സജ്ജീകരിച്ചിട്ടുണ്ട്
ഒരു പാർട്ടി മുൻകൂർ അനുമതിയില്ലാതെ സ്റ്റോക്കിന്റെ 15% ഏറ്റെടുക്കുകയാണെങ്കിൽ, അത് ഒരു വർഷത്തേക്ക് മാത്രമാകും നീണ്ടുനിൽക്കുക
ചർച്ചകളിൽ ട്വിറ്ററിനെ സഹായിക്കുന്നതിന് പ്രമുഖ യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെപി മോർഗനെയും ചുമതലപ്പെടുത്തിട്ടുണ്ട്
പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മെൻ സാക്സിനൊപ്പമാണ് ജെപിമോർഗനെയും ഉപദേശകരാക്കിയത്
43 ബില്യൺ ഡോളറിന് ട്വിറ്റർ മുഴുവനായി വാങ്ങാമെന്നാണ് കഴിഞ്ഞ ദിവസം ഒരു ഓഫർ മസ്ക് മുന്നോട്ട് വച്ചത്
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ട്വിറ്ററിലെ നിക്ഷേപം പിൻവലിക്കുമെന്ന ഭീഷണിയും മാനേജ്മെന്റിനയച്ച സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്
മസ്‌ക്, ഈ വർഷം ആദ്യമാണ് ട്വിറ്ററിൽ 9% ത്തിലധികം ഓഹരികൾ നേടിയത്
ട്വിറ്റർ ബോർഡ് തന്റെ ഓഫർ നിരസിച്ചാൽ തനിക്ക് ഒരു പ്ലാൻ ബി ഉണ്ടെന്ന് ഒരു പബ്ലിക് ടോക്കിൽ മസ്ക് സൂചിപ്പിച്ചിരുന്നു
യഥാർത്ഥത്തിൽ ട്വിറ്റർ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും നിയമം അനുവദനീയമായത്ര ഷെയർഹോൾഡർമാരെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും മസ്ക് പറയുന്നു