Super app ഇറക്കി, TATA NEU.. ഇനി ആ ആപ്പ് മാത്രം മതിയോ

Super apps

ടാറ്റ ഗ്രൂപ്പിൽ നിന്നുളള സൂപ്പർ ആപ്പായ TATA NEU കഴിഞ്ഞ ദിവസമാണ് അവതരിപ്പിക്കപ്പെട്ടത്. ഇതോടെ സൂപ്പർ ആപ്പ് എന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. എന്താണ് ഒരു സൂപ്പർ ആപ്പ്? ഒരു സൂപ്പർ ആപ്പിനെ ആപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ബഹുവിധമായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരു കമ്പനി അണിനിരത്തുന്നതാണ് ഒരു സൂപ്പർ ആപ്പ്. സോഷ്യൽ മീഡിയ, ട്രാവൽ, ക്യാബ് സർവീസ്, സിനിമാ ടിക്കറ്റുകൾ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ ഇൻഷുറൻസ്, ഫുഡ്, ഫാഷൻ ഹെൽത്ത് ആൻഡ് വെൽനസ് തുടങ്ങി ഉപഭോക്താവിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന, ഒരു കൂട്ടം സേവനങ്ങളോ പ്രത്യേക ആപ്പുകളോ സംയോജിപ്പിച്ച് ഒരു കമ്പനി സൃഷ്‌ടിച്ച വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാണ് ഒരു സൂപ്പർ ആപ്പ്. ഈ ഓഫറുകൾ പലപ്പോഴും ഒരു കോമൺ അക്കൗണ്ടും ശക്തമായ ഇൻ-ആപ്പ് പേയ്‌മെന്റ് സിസ്റ്റവും കൊണ്ട് ബന്ധിപ്പിച്ചിരിക്കും. നേരെമറിച്ച്, പൊതുവായുളള മറ്റേതൊരു ആപ്പും സേവനങ്ങളിൽ ഒന്നിനായിരിക്കും ഊന്നൽ നൽകുക. ക്യാബുകൾക്കായി Uber,ഭക്ഷണത്തിനും പലചരക്ക് സാധനങ്ങൾക്കും വേണ്ടിയുള്ള Swiggy, സിനിമകൾക്കും കണ്ടന്റിനുമുള്ള Netflix എന്നിവ സ്പെഷ്യലൈസ്ഡ് ആപ്പുകളാണ്.

ആപ്പുകളുടെ ഒരു ചരിത്രം പരിശോധിച്ചാൽ പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് കിഴക്കൻ മേഖലയിൽ, പ്രത്യേകിച്ച് ചൈനയിൽ സൂപ്പർ ആപ്പുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചതായി കാണാം. ചൈനയുടെ വീചാറ്റ് നിലവിൽ ആഗോളതലത്തിൽ ഏറ്റവും പരിഷ്കൃതമായ സൂപ്പർ ആപ്പാണ്. ഇത് ഒരു മെസേജിംഗ് ആപ്പായിട്ടാണ് ആരംഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയ സേവനങ്ങൾ, മാർക്കറ്റ്‌പ്ലെയ്‌സുകൾ, ക്യാബ് ഹെയ്‌ലിംഗ്, ഡിന്നർ റിസർവേഷനുകൾ, സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ തുടങ്ങി എല്ലാം വാഗ്ദാനം ചെയ്യുന്നു. 2020-ലെ കണക്കനുസരിച്ച്, WeChat-ൽ പ്രതിമാസം 1.2 ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ട്. Alipay യും ചൈനയിൽ വീചാറ്റിന്റെ പാതയിലൂടെ സഞ്ചരിച്ചു വലിയ ഉപയോക്തൃ അടിത്തറ സ്വന്തമാക്കി. അതേസമയം, ഇന്തോനേഷ്യയുടെ പ്രധാന സൂപ്പർ ആപ്പാണ് Gojek, ഇപ്പോൾ അത് GoTo ആണ്.

വളർന്നുവരുന്ന വിപണികളിൽ സൂപ്പർ ആപ്പുകളുടെ വിജയം യാദൃശ്ചികമല്ല. വികസ്വര രാജ്യങ്ങൾ  വികസിത രാജ്യങ്ങളെക്കാൾ സൂപ്പർ ആപ്പിന് പ്രാധാന്യം നൽകുന്നുണ്ട്.  ഇന്തോനേഷ്യൻ പ്രസിഡൻറ്, Gojek വിരുദ്ധനായ ഒരു കാബിനറ്റ് അംഗത്തെ പുറത്താക്കുകയും തുടർന്ന് തന്റെ അടുത്ത മന്ത്രിസഭയിലേക്ക് Gojek സ്ഥാപകനെ നിയമിക്കുകയും ചെയ്തു. ആമസോൺ, ഫേസ്‌ബുക്ക്, ഗൂഗിൾ എന്നിവയുടെ സൂപ്പർ ആപ്പ് മോഹങ്ങളോട് അങ്ങേയറ്റം വിരുദ്ധമനോഭാവം പുലർത്തുന്ന യുഎസ്, യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളും അവരുടെ ആപ്പുകളിൽ ക്രമേണ നിരവധി സേവനങ്ങൾ  ചേർക്കുന്നുണ്ട്, പക്ഷേ പൂർണമായും ഒരു സൂപ്പർ ആപ്പായി അവ മാറുന്നില്ല. ഉദാഹരണത്തിന്, ഇന്ത്യയിൽ ആമസോൺ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും യാത്ര ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും പലചരക്ക് സാധനങ്ങൾക്കും അനുവദിക്കുന്നുണ്ട്.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ആപ്പ് ആയി എത്തിയ ടാറ്റ ഡിജിറ്റലിൽ നിന്നുളള Tata Neu ചില മുൻനിര ബ്രാൻഡുകളെ ഒരുമിച്ച് കൊണ്ടുവരുന്നു.
മുൻനിര ഇൻ-ഹൗസ് ബ്രാൻഡുകൾക്കൊപ്പം ഏറ്റെടുത്ത ബ്രാൻഡുകളും ടാറ്റ ന്യൂവിലുണ്ട്. ഫാഷൻ, ഫിനാൻസ്, ഗാഡ്‌ജെറ്റ്സ്, ഗ്രോസറി, ഹോട്ടലുകൾ‍, ഹെൽത്ത് കെയർ, കണ്ടന്റ്, ടെക്നോളജി, ട്രാവൽ എന്നിവയിലുടനീളമുള്ള സേവനങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. AirAsia India, BigBasket, Croma, IHCL, Qmin, Starbucks, Tata 1mg, Tata CLiQ, Tata Play, Westside എന്നിവ മുൻനിര ബ്രാൻഡുകളിൽ ഉൾപ്പെടുന്നു.
പ്രധാന സവിശേഷത റിവാർഡ് പ്രോഗ്രാമായ NeuPass ആണ്. Tata Neu വഴി ഷോപ്പുചെയ്യുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ 5% ന്യൂകോയിനുകളോ അതിൽ കൂടുതലോ നേടുന്നു. ഒരു ന്യൂകോയിൻ ഒരു രൂപയ്ക്ക് തുല്യമായിരിക്കും.സൗജന്യ ഡെലിവറികൾ, എക്‌സ്‌ക്ലൂസീവ് ഓഫറുകൾ, ബിൽറ്റ്-ഇൻ ക്രെഡിറ്റ് ലൈൻ, ഉൽപ്പന്ന ലോഞ്ചുകളിലേക്കു നേരത്തെയുള്ള ആക്‌സസ് എന്നിവയും ലഭിക്കും.

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നിരവധി സൂപ്പർ ആപ്പുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന സൂപ്പർ ആപ്പ് അതിലൊന്നാണ്. ജിയോ പ്ലാറ്റ്‌ഫോംസിന് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക് എന്നിവയുൾപ്പെടെ ബിഗ് ടെകുകളുടെ പിന്തുണ ഉളളതിനാൽ മത്സരം കൂടുതൽ ശക്തമാകും. Paytm super app, SBI super app, Flipkart super app, Google super app, Amazon super app, Whatsapp super app, Zee5 super app, തുടങ്ങിയ സൂപ്പർ ആപ്പുകൾ ഉടൻ പുറത്തിറങ്ങും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version