Wakefit, SleepyCat, SleepyPanda… ഉറങ്ങാൻ വഴി കണ്ടുപിടിക്കുന്ന സ്റ്റാർട്ടപ്പുകൾ
നല്ല ഉറക്കമാണ് എപ്പോഴും നല്ല ഉണർച്ചകളിലേയ്ക്ക് നയിക്കുന്നത്. അല്ലേ ??
പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, ലോകത്തിലെ തന്നെ ഉറക്കക്കുറവുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏഴ് മണിക്കൂറും ഒരു മിനിറ്റുമാണ് ഇന്ത്യയിലെ ശരാശരി ഉറക്കത്തിന്റെ കണക്ക്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കാണ് ഉറക്കക്കുറവ് കാരണമാകുന്നത്. അമേരിക്കൻ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ബ്രാൻഡായ ഫിറ്റ്ബിറ്റ് നടത്തിയ സർവേ അനുസരിച്ച്, ജപ്പാനാണ് ആഗോളതലത്തിൽ ഏറ്റവും ഉറക്കക്കുറവുള്ള രാജ്യം.ആറ് മണിക്കൂറും നാൽപ്പത്തിയേഴു മിനിറ്റും മാത്രമാണ് ജപ്പാനിലെ ജനങ്ങളുടെ ഉറക്കസമയം.
നല്ല ഉറക്കത്തിനുപിന്നിൽ നല്ല മെത്തയ്ക്കും ഒരു പ്രധാന പങ്കുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുഖപ്രദമായ ഉറക്കത്തിനായി സ്മാർട്ട് മെത്തകൾ നിർമ്മിക്കുന്ന കുറച്ച് സ്റ്റാർട്ടപ്പുകളുണ്ട്……..
Wakefit

2016-ൽ അങ്കിത് ഗാർഗും ചൈതന്യ രാമലിംഗഗൗഡയും ചേർന്ന് സ്ഥാപിച്ച വേക്ക്ഫിറ്റ്, ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഡയറക്ട് ടു കൺസ്യൂമർ സ്റ്റാർട്ടപ്പാണ്. ഓർത്തോപീഡിക് മെമ്മറി ഫോം മാട്രസ്, ഡ്യുവൽ കംഫർട്ട് മാട്രസ്, 7-സോൺ ലാറ്റക്സ് മാട്രസ്, ഫോം സ്പ്രിംഗ് മാട്രസ് എന്നിവയാണ് വേക്ക്ഫിറ്റിന്റെ മുൻനിര ഉൽപ്പന്നങ്ങൾ.
SleepyCat

2017ൽ കബീർ സിദ്ദിഖ് സ്ഥാപിച്ച, മുംബൈ ആസ്ഥാനമായുള്ള SleepyCat ഒരു ഡയറക്ട്-ടു-കൺസ്യൂമർ മാട്രസ്സ് ആന്റ് സ്ലീപ്പ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പാണ്. mattress-in-a-box സർവീസിലൂടെ ഡോർസ്റ്റെപ്പ് ഡെലിവറി ലഭ്യമാക്കുന്നതിനുള്ള ദൗത്യത്തിലാണ് നിലവിൽ സ്ലീപ്പി ക്യാറ്റ്. കമ്പനി സ്വന്തം വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും ഉൽപ്പന്ന ഡെലിവറി നടത്തുന്നുണ്ട്.
The Sleep Company

IIM ബിരുദധാരികളായ പ്രിയങ്കയും ഹർഷിൽസലോട്ടും ചേർന്ന് 2019-ൽ സ്ഥാപിച്ച കമ്പനിയാണ് മുംബൈ ആസ്ഥാനമായുള്ള ദി സ്ലീപ്പ് കമ്പനി. SmartGRID സാങ്കേതികവിദ്യയിൽ നിർമ്മിച്ച മെത്തകളാണ് ദി സ്ലീപ്പ് കമ്പനിയുടേത്. ഉപഭോക്താക്കൾക്ക് സുഖപ്രദമാകാൻ ലക്ഷ്യമിട്ട് ഗ്രിഡിന്റെ രൂപത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും സ്ലീപ്പ് കമ്പനിയുടെ സ്വന്തം വെബ്സൈറ്റ് വഴിയും മെത്തകൾ വിപണനം നടത്തുന്നുണ്ട്.
SleepyPanda

മോണിക്ക ഠാക്കൂർ, വീരേന്ദ്ര കൗജലഗി, സുഹാസ് മസൂതി എന്നിവർ ചേർന്ന് സ്ഥാപിച്ച, ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനമാണ് സ്ലീപ്പിപാണ്ട, Vita Ortho Memory Foam Mattress, Luna dual comfort ortho mattresses, memory foam, മൈക്രോ ഫൈബർ തലയിണകൾ എന്നിവയുടെ നിർമ്മാണവും കമ്പനി നടത്തുന്നുണ്ട്. സ്ലീപ്പിപാണ്ട ഉൽപ്പന്നങ്ങൾ.നടുവേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. മെമ്മറി ഫോമിൽ ഏറ്റവും നൂതനമായ cool gel technology ആണ് ഉപയോഗിക്കുന്നത്. ഒരു ബിസിനസ് ടു കസ്റ്റമർ ഫോർമാറ്റിലാണ് സ്ലീപ്പിപാണ്ട പ്രവർത്തിക്കുന്നത്.
Sunday Mattresses
ഏറ്റവും നന്നായി നിങ്ങൾ ഉറങ്ങുന്ന ദിവസം ഏതാണ്? സംശമില്ല, ഞായറാഴ്ചകൾ തന്നെയല്ലേ. പേരുപോലെ തന്നെ സൺഡേ മാട്രസിന്റെ ഉദ്ദേശലക്ഷ്യവും അതു തന്നെ.

ഞായറാഴ്ച പോലെ എല്ലാ ദിവസവും ഉറങ്ങാൻ സഹായിക്കുന്ന മെത്തകൾ നിർമ്മിക്കുകയാണ് 2015-ൽ അൽഫോൺസ് റെഡ്ഡി സ്ഥാപിച്ച സൺഡേ മാട്രസ് എന്ന സ്ഥാപനം. അന്താരാഷ്ട്ര അംഗീകാരമുള്ള മെത്തകളും തലയിണകളും വിൽക്കുന്ന ഒരു ‘സ്ലീപ്പ്-ഫോക്കസ്ഡ്’ സ്റ്റാർട്ടപ്പാണിത്.