2025-ൽ ആദ്യ ഇവി മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ
ഒന്നിലധികം ഇലക്ട്രിക് വാഹന മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ
2025-ൽ ആദ്യ ഇവി മോഡൽ അവതരിപ്പിക്കാനാണ് കമ്പനി നിലവിൽ പദ്ധതിയിടുന്നത്
തുടക്കത്തിൽ, സുസുക്കി മോട്ടോർ ഗുജറാത്ത് പ്ലാന്റിൽ നിന്നാണ് ആദ്യ ഇവി പുറത്തിറക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഇവികളുടെ ഡിമാൻഡ് നിലവിൽ പരിമിതമാണെന്നാണ് മാരുതി സുസുക്കി വിലയിരുത്തുന്നത്
നിലവിലുള്ള മോഡലുകൾ ഉപയോഗിച്ച് ബാറ്ററികളും മോട്ടോറുകളും വിവിധ മോഡലുകളിൽ ഉൾപ്പെടുത്തി EV- പരീക്ഷണത്തിലാണ് മാരുതി സുസുക്കി
ടെസ്റ്റുകൾ നടത്തുകയും ഇന്ത്യയുടെ സ്പെസിഫിക്കേഷനായി തയ്യാറാക്കിയ മോഡലുകൾ വികസിപ്പിക്കുകയും ചെയ്തുവരികയാണെന്ന് Maruti Suzuki MD, Hisashi Takeuchi
നിലവിലെ ടെക്നോളജി ഉപയോഗിച്ച് വളരെ അഫോഡബിൾ ആയ ഒരു ഇവി നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും Hisashi Takeuchi പറഞ്ഞു
2019-ൽ വാഗൺആറിനെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് വാഹനം മാരുതി സുസുക്കി പരീക്ഷിച്ചിരുന്നു
ബാറ്ററി ഇലക്ട്രിക് വെഹിക്കിൾസ്, ബാറ്ററികൾ എന്നിവയുടെ നിർമ്മാണത്തിനായി 2026 ഓടെ ഏകദേശം 10,445 കോടി രൂപ ഗുജറാത്തിൽ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.