135 മില്യൺ ഡോളർ സമാഹരിച്ച് ഏറ്റവുമധികം മൂല്യമുളള ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചായി CoinDCX
സീരീസ് D ഫണ്ടിംഗ് റൗണ്ടിന് ശേഷം 2.15 ബില്യൺ ഡോളറാണ് CoinDCX-ന്റ വാല്യുവേഷൻ
Pantera, Steadview എന്നിവ നയിച്ച ഫണ്ടിംഗ് റൗണ്ടിൽ Kingsway, DraperDragon, Republic,Kindred എന്നിവയും പങ്കെടുത്തു
നിലവിലുള്ള നിക്ഷേപകരായ B Capital Group, Coinbase, Polychain, Cadenza എന്നിവയും നിക്ഷേപം വർദ്ധിപ്പിച്ചു
ക്രിപ്റ്റോ, ബ്ലോക്ക്ചെയിൻ എന്നിവയെക്കുറിച്ച് ഇന്ത്യൻ നിക്ഷേപകരിൽ അവബോധമുണ്ടാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് CoinDCX.
DCX ലേണിംഗ് പ്ലാറ്റ്ഫോമിലൂടെ യൂണിവേഴ്സിറ്റികളുമായി ചേർന്ന് നിരവധി വിദ്യാഭ്യാസ സംരംഭങ്ങളും ക്യാംപെയ്നുകളും CoinDCX നടത്തുന്നുണ്ട്.
ഇന്ത്യയിൽ Web3, ബ്ലോക്ക്ചെയിൻ അഡോപ്ഷൻ എന്നിവയ്ക്കായി ഇന്നൊവേഷൻ സെന്റർ ആരംഭിക്കാനും പദ്ധതിയിടുന്നു
2022 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി 1,000മാക്കി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു.