LIC IPO ചരിത്രമാകും

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗിന് തയ്യാറെടുക്കുകയാണ് എൽഐസി.
ഇൻഷുറൻസ് ഭീമനായ എൽഐസിയിൽ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിയൊരുക്കി, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമ നിയമങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി.ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ എൽഐസിയിലെ ഓഹരികൾ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. .രാജ്യത്തെ എക്കാലത്തെയും വലിയ പബ്ലിക് ഓഫറിന് കളമൊരുക്കി, 63,000 കോടി രൂപയ്ക്ക് 5 ശതമാനം ഓഹരി വിൽക്കുന്നതിനാണ് നീക്കം. 2021-ൽ പേടിഎം ഐപിഒയിൽ നിന്ന് സമാഹരിച്ച 18,300 കോടി രൂപയായിരുന്നു ഏറ്റവും വലിയ തുക. കോൾ ഇന്ത്യ വിപണിയിൽ നിന്ന് നേടിയ ഏകദേശം 15,500 കോടി രൂപയും റിലയൻസ് പവർ നേടിയ11,700 കോടി രൂപയുമാണ് മറ്റു വലിയ പ്രാരംഭ സമാഹരണം.

ചെറുതല്ല വിപണി മൂല്യം

നിലവിലെ എഫ്ഡിഐ നയം അനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപത്തിന്റെ പരിധി 20 ശതമാനമാണ്. സമാനമായിട്ടാണ് എൽഐസിയിലും 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരിയിൽ എൽഐസി ഐപിഒയ്ക്കായി മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സമർപ്പിച്ചിരുന്നു.കഴിഞ്ഞ മാസമാണ് സെബി അംഗീകാരം നൽകിയത്എൽഐസിയുടെ വിപണി മൂല്യം എത്രത്തോളമുണ്ടെന്ന് DRHP വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 16ലക്ഷം കോടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.RIL, TCS തുടങ്ങിയ മുൻനിര കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ എൽഐസിയുടെ വിപണിമൂല്യം വളരെ വലുതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version