ഇന്ത്യയും-യുഎസ് വ്യാപാര കരാറോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽനിന്നും അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്. കയറ്റുമതി മേഖല 30000 കോടി രൂപയായി ഉയരുമെന്ന് തിരുപ്പൂരിലെ ടെക്സ്റ്റൈൽ കയറ്റുമതിക്കാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

India-US Trade Deal Tamil Nadu Garment Exports

ചെന്നൈയിൽ നിന്ന് 450 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തിരുപ്പൂരിൽ ഈ കാലയളവിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ പിടിഐയോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിനായി നിരവധി വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കിയതായി ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം.

കരാറിനെ സ്വാഗതം ചെയ്യുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ തിരുപ്പൂരിന് വലിയ വളർച്ച നൽകുമെന്നതിനാൽ ഈ കരാർ പ്രാധാന്യമർഹിക്കുന്നുവെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള വസ്ത്രങ്ങളുടെ കയറ്റുമതിയുടെ മൂല്യം നിലവിൽ 15,000 കോടി രൂപയാണ്. കരാർ പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 30,000 കോടി രൂപയായി ഇരട്ടിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-യുഎസ് കരാർ പ്രകാരം 5 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The India-US trade agreement is set to double garment exports from Tirupur, Tamil Nadu to ₹30,000 crore and create 5 lakh new jobs within three years.

Share.

Comments are closed.

Exit mobile version