ഇന്ത്യൻ നാവികസേനയുടെ ആദ്യ മൾട്ടി പർപ്പസ് കപ്പലായ ‘സമർഥക്’ (Samarthak) നാവികസേനക്ക് ഔദ്യോഗികമായി കൈമാറി. ചെന്നൈക്ക് സമീപമുള്ള കാട്ടുപള്ളിയിലെ ലാർസൻ ആൻഡ് ടൂബ്രോ (L&T) കപ്പൽനിർമാണശാലയിൽ നിർമിച്ച കപ്പലാണ് നാവികസേനയുടെ സേവനത്തിനായി കൈമാറിയിരിക്കുന്നത്.

കപ്പലിന്റെ 75 ശതമാനത്തിലധികം ഘടകങ്ങളും ഇന്ത്യയിൽ നിർമിച്ചതാണ് എന്നതാണ് പ്രധാന സവിശേഷത. പുതിയ നേവൽ വെപ്പൺസ്, സെൻസറുകൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ പരീക്ഷണത്തിനും മൂല്യനിർണയത്തിനുമാണ് പ്രധാനമായും സമർഥക് ഉപയോഗിക്കുക. ഇതിനുപുറമേ സമുദ്രനിരീക്ഷണം, സർവേ, ഓഫ്‌ഷോർ പട്രോളിങ്, ദുരന്തനിവാരണം എന്നിവയ്ക്കും കപ്പൽ വിനിയോഗിക്കും.

3,750 ടണ്ണിലധികം ഭാരം വഹിച്ചുകൊണ്ട് സഞ്ചരിക്കാൻ കഴിവുളള സമർഥക്കിന് 15 നോട്ട്സ് വരെ വേഗത കൈവരിക്കാനാകും. 107 മീറ്റർ നീളവും 18.6 മീറ്റർ വീതിയുമുള്ള കപ്പലിന് വ്യോമ, ഉപരിതല, ജലാന്തർ ലക്ഷ്യങ്ങളെ വിക്ഷേപിക്കാനും തിരിച്ചുപിടിക്കാനും ശേഷിയുണ്ട്. ആളില്ലാ വ്യോമ-ഉപരിതല വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും ടോർപിഡോകൾ വിക്ഷേപിക്കാനും മറ്റ് കപ്പലുകളെ വലിച്ചുനീക്കാനും കപ്പലിന് കഴിയും. 

L&T delivers ‘Samarthak’, the Indian Navy’s first Multi-Purpose Vessel featuring over 75% indigenous content for trials, patrol, and disaster relief.

Share.
Leave A Reply

Exit mobile version