Vision EQXX കൺസെപ്റ്റ് കാർ പുറത്തിറക്കി ലക്ഷ്വറി കാർ നിർമാതാക്കളായ Mercedes Benz
ഒറ്റ ചാർജിൽ 1,000 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധിക്കുന്നതാണ് Vision EQXX
സിംഗിൾ ചാർജ്ജിൽ ഇത്രയും ദൂരം സഞ്ചരിക്കുന്ന ഒരു ഇലക്ട്രിക് വാഹനം ആദ്യമായാണ് അവതരിപ്പിക്കുന്നത്
Porsche Taycan, Audi E-tron GT,Tesla Roadster എന്നിവയുൾപ്പെടെയുള്ളവയ്ക്ക് Mercedes EV വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു
നിർമാണ മെറ്റീരിയലുകൾ അനുകൂലമായ പവർ-ടു-വെയ്റ്റ് റേഷ്യോ നൽകുന്നതാണ് VISION EQXX-ന്റെ ലൈറ്റ് വെയ്റ്റ് ഡിസൈൻ
ഫോർമുല 1-കാറുകൾക്ക് സമാനമായി കാർബൺ-ഫൈബർ- ഷുഗർ സംയോജിത മെറ്റീരിയലാണ് ബാറ്ററിയുടെ മുകൾ ഭാഗത്തിന് ഉപയോഗിച്ചിരിക്കുന്നത്
നൂതനമായ ഡിസൈൻ 20 ശതമാനം വരെ ഭാരം കുറച്ചതായി കമ്പനി പറയുന്നു
2030 ഓടെ പൂർണ്ണ വൈദ്യുതീകരണമാണ് Mercedes Benz പദ്ധതിയിടുന്നത്.
E-Class, B-Class വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകൾ ഉൾപ്പെടെ 9 മോഡലുകൾ ഈ വർഷാവസാനത്തോടെ മെഴ്സിഡസ് അവതരിപ്പിക്കുമെന്നാണ് സൂചന