ട്വിറ്റർ വാങ്ങാൻ 15 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്ന് ഇലോൺ മസ്‌ക്

ട്വിറ്റർ വാങ്ങാൻ 15 ബില്യൺ ഡോളർ വരെ സ്വന്തം പണം നിക്ഷേപിക്കുമെന്ന് ഇലോൺ മസ്‌ക്

ട്വിറ്റർ സ്വന്തമാക്കുന്നതിനായി മസ്‌ക് സ്വന്തം സമ്പത്തിൽ നിന്ന് 10 ബില്യൺ മുതൽ 15 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ തയ്യാറാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു

10 ബില്യൺ ഡോളർ കൂടി ഫണ്ട് സ്വരൂപിക്കാൻ മസ്‌ക് ഇൻവെസ്റ്റ്മെന്റ് ബാങ്കായ മോർഗൻ സ്റ്റാൻലിയെ സമീപിച്ചതായാണ് റിപ്പോർട്ട്

10 ദിവസത്തിനുള്ളിൽ ഒരു ടെൻഡർ ഓഫർ ആരംഭിക്കാനുളള പദ്ധതിയിലാണ് ഇലോൺ മസ്‌കെന്ന് എന്ന് റിപ്പോർട്ടുകൾ പറയുന്നു

ഏത് ഇടപാടിനും ധനസഹായം നൽകാൻ സന്നദ്ധമാണെന്നും മസ്കുമായോ മറ്റേതെങ്കിലും ബിഡ്ഡറുമായോ പ്രവർത്തിക്കാൻ തയ്യാറാണെന്നും അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് വ്യക്തമാക്കി

9.1% ഓഹരിയുമായി ട്വിറ്ററിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമയാണ് മസ്‌ക്

മസ്‌കിന്റെ 43 ബില്യൺ ഡോളർ ടേക്ക്ഓവർ ഓഫറിൽ നിന്ന് സ്വയം രക്ഷിക്കുന്നതിന് ട്വിറ്റർ കഴിഞ്ഞ ആഴ്ച ഒരു പോയിസൺ പിൽ സ്ട്രാറ്റജി സ്വീകരിച്ചിരുന്നു

മസ്‌കിന്റെ ഓഫർ അപര്യാപ്തമാണെന്ന അഭിപ്രായത്തിൽ ട്വിറ്റർ ബോർഡ് തളളിക്കളയുമെന്നാണ് സോഷ്യൽ മീഡിയ വിദഗ്ധർ പ്രവചിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version