വിദ്യാർത്ഥികൾക്ക് സംരംഭങ്ങൾക്ക് കാശ് കിട്ടും- Patent Support Scheme to Kerala Students
വിദ്യാർത്ഥികൾക്ക് സഹായം
വിദ്യാർത്ഥികൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ കാശ് നൽകും.
കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള സർക്കാർ അവതരിപ്പിക്കുന്ന പേറ്റന്റ് സപ്പോർട്ട് സ്കീം, പേറ്റൻ് ഉറപ്പാക്കാവുന്ന പുതിയ വിദ്യാർത്ഥിസംരംഭങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നു. ഇന്ത്യൻ പേറ്റന്റ് നിയമപ്രകാരം, 2 ലക്ഷത്തോളം ഫീസ് പരിധിയിലുള്ള പുതു വിദ്യാർത്ഥി സംരംഭങ്ങൾക്ക് കൺസൾട്ടേഷൻ ഫീസ് അടക്കമുള്ള തിരിച്ചടവ് സൗകര്യം ഒരുക്കുകയാണ് പേറ്റന്റ് സപ്പോർട്ട് സ്കീം വഴി സർക്കാർ ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിക്കുന്ന വിദേശ പേറ്റന്റുകൾക്ക് 10ലക്ഷം വരെയാണ് തിരിച്ചടവ് കാലാവധി. ഫയലിംഗ്, തുടർനടപടി, തിരിച്ചടവ് എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് സ്കീമിന്റെ ക്രമീകരണം. പേറ്റന്റ് പുതുക്കലിനുള്ള ഫീസ്, അപ്പീൽ അധികാരം എന്നിവയെ തിരിച്ചടവ് പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പേറ്റന്റ് ലഭിക്കാവുന്ന ഇന്നവേറ്റീവായ ആശയങ്ങളാകും പരിഗണിക്കുക. സംരംഭത്തിന്റെ സ്വഭാവം ഉൾപ്പെടെ വിശദവിവരങ്ങൾ അറിയാൻ കേരള സ്റ്റാര്ട്ടപ് മിഷന്റെ കൊച്ചി കളമശ്ശേരിയിലേയോ, തിരുവനന്തപുരം ടെക്നോ പാർക്കിലേയോ ഓഫീസുകളെ സമീപിക്കാം.
ഗ്രാന്റഡ് പേറ്റന്റിനായുള്ള അപേക്ഷകൾ ലഭ്യമാകുന്ന മുറയ്ക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ, എംഎസ്എംഇ പേറ്റന്റ് റീ ഇൻബേർസ്മെന്റ് സ്കീമിനു കീഴിൽ വരുന്ന, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായുള്ള വകുപ്പിലേക്ക് അപേക്ഷ കൈമാറും. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് സ്ഥാപനം. ട്രഷറി ചെക്ക് വഴിയാണ് തിരിച്ചടവ് നടപടികൾ പൂർത്തീകരിക്കേണ്ടത്. അപേക്ഷ സമർപ്പിച്ച് ആദ്യത്തെ 5 ദിവസം തിരിച്ചടവുമായി ബന്ധപ്പെട്ട രേഖകളുടെയെല്ലാം ഒറിജിനൽ കോപ്പികൾ പരിശോധിക്കും. അപേക്ഷ പരിഗണിക്കാനും തിരിച്ചടവിനുമായി 20 ദിവസത്തെ സമയം അനുവദിക്കും. ഫണ്ട് അപര്യാപ്തതയോ അപ്രതീക്ഷിതമായ മറ്റേതെങ്കിലും കാരണങ്ങളോ സംഭവിച്ചാൽ മാത്രമാണ് തിരിച്ചടവിനുള്ള കാലാവധി നീട്ടിനൽകുക.